ഫോട്ടോ: പിടിഐ 
World

നേപ്പാള്‍ വിമാനദുരന്തം: ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; 68 മൃതദേഹങ്ങളും കണ്ടെടുത്തു, നാലുപേര്‍ക്കായി തിരച്ചില്‍

വിമാനത്തില്‍ 68 യാത്രക്കാരും നാലു ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് ഉണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് 24 മണിക്കൂറിന് ശേഷമാണ് ദുരന്ത സ്ഥലത്തു നിന്നും ബ്ലാക്ക് ബോക്‌സ് കണ്ടടുക്കാനായത്. കണ്ടെത്തിയ ബ്ലാക്ക് ബോക്‌സ് സിവില്‍ ഏവിയേഷന്‍ അതോറിട്ടി ഓഫ് നേപ്പാളിന് കൈമാറിയതായി യതി എയര്‍ലൈന്‍സ് വക്താവ് സുദര്‍ശന്‍ ബര്‍തൗല പറഞ്ഞു. 

വിമാനത്തില്‍ 68 യാത്രക്കാരും നാലു ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് ഉണ്ടായിരുന്നത്. ഇതുവരെ 68 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വിമാനത്തില്‍ 10 വിദേശികളാണ് ഉണ്ടായിരുന്നത്. അഞ്ചുപേര്‍ ഇന്ത്യാക്കാരാണ്.

അപകടത്തില്‍ ആരും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രാവിലെ 10.33 ഓടെയാണ് യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനം അപകടത്തില്‍പ്പെട്ടത്.

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകര്‍ന്നു വീണത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!