Benjamin Netanyahu എപി
World

നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഭിന്നത, മുന്നണി വിടുമെന്ന് സഖ്യകക്ഷികള്‍; നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഷാസ് കൂടി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും

സമകാലിക മലയാളം ഡെസ്ക്

ടെല്‍ അവീവ്: നിര്‍ബന്ധിത സൈനികസേവന ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന്, സഖ്യം വിടരുന്നതായി സഖ്യകക്ഷി അറിയിച്ചതോടെ ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മത വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് തോറ ജുഡെയിസം (യുടിജെ) എന്ന തീവ്ര യാഥാസ്ഥിതിക കക്ഷിയുടെ 6 അംഗങ്ങള്‍ രാജി നല്‍കാന്‍ തീരുമാനിച്ചത്. യുടിജെയെ അനുകൂലിക്കുന്ന മറ്റൊരു തീവ്ര യാഥാസ്ഥിതിക പാര്‍ട്ടിയായ ഷാസ്, നെതന്യാഹു സര്‍ക്കാര്‍ വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നെതന്യാഹു സര്‍ക്കാരിന്റെ പ്രധാന ഭരണ പങ്കാളികളിലൊന്നായ കക്ഷി സഖ്യം വിടുന്നത് ഭരണത്തെ വലിയതോതില്‍ അസ്ഥിരപ്പെടുത്തും. നിലവില്‍ നെതന്യാഹുവിന് നേരിയ ഭൂരിപക്ഷം ഉണ്ടെങ്കിലും ഷാസ് കൂടി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. നയം തിരുത്താന്‍ നെതന്യാഹുവിന് 48 മണിക്കൂര്‍ കൂടി സമയം നല്‍കുമെന്ന് യുടിജെ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറില്‍ നടന്നുവരുന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയിലെ തീവ്രകക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.

തീവ്ര യാഥാസ്ഥിതിക ജൂതമതവിശ്വാസികള്‍ക്ക് സൈനിക സേവനത്തിന് ഇളവുനല്‍കുന്നത് അവസാനിപ്പിക്കുന്നതാണ് നിര്‍ബന്ധിത സൈനികസേവന ബില്‍. ഇതിന്റെ പേരില്‍ തീവ്ര യാഥാസ്ഥിതിക ജൂതസമൂഹവും നെതന്യാഹു സര്‍ക്കാരും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ മാസം അവസാനത്തോടെ പാര്‍ലമെന്റ് സമ്മേളനം സമാപിക്കും. അതിനകം പ്രശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയും സര്‍ക്കാരും.

Benjamin Netanyahu's government in Israel is in crisis. The coalition partner announced it was leaving the coalition after disagreements over the draft law on compulsory military service.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT