Netanyahu Safely Appears in Video with US Ambassador to Dispel Death Rumors X
World

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

കഴിഞ്ഞ ദിവസം ആറ് വിരലുകള്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പുറത്തു വന്നതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

ടെല്‍ അവീവ്: ഇറാനുമായുള്ള സംഘര്‍ഷം നടക്കുന്നതിനിടെ താന്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. താന്‍ ജീവനോടെയുണ്ടെന്ന പുതിയ വിഡിയോ സന്ദേശം പുറത്ത്. ഇത്തവണ ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിക്കൊപ്പമാണ് അദ്ദേഹം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം ആറ് വിരലുകള്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പുറത്തു വന്നതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. കുറച്ചു ദിവസമായി പൊതുവേദിയിലും നെതന്യാഹു പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതെല്ലാം തന്നെ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായി.

പുതിയ വിഡിയോയില്‍ മൈക്ക് ഹക്കബിക്കൊപ്പം നെതന്യാഹു നടക്കുന്ന ദൃശ്യങ്ങളുണ്ട്. ഇസ്രയേല്‍ നേതാവ് സുരക്ഷിതനാണോ എന്ന് നേരിട്ട് പരിശോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ അയച്ചതാണെന്ന് മൈക്ക് ഹക്കബി വിഡിയോയില്‍ പറയുന്നുണ്ട്.

മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, താങ്കള്‍ക്ക് സുഖമാണെന്ന് ഉറപ്പുവരുത്താന്‍ യുഎസ് പ്രസിഡന്റ് ട്രംപ് എന്നെ ഇങ്ങോട്ട് അയച്ചതാണെന്ന് ഹക്കബി പറയുന്നു. താന്‍ ജീവനോടെയുണ്ടെന്നാണ് നെതന്യാഹു ഇതിന് ഹക്കബിയോട് മറുപടി പറയുന്നത്. ജീവനോടെയുള്ളത് സന്തോഷം നല്‍കുന്നതാണെന്നും പ്രസിഡന്റുമായി നിങ്ങള്‍ നല്ല സൗഹൃദത്തിലായതുകൊണ്ട് അദ്ദേഹം ഇക്കാര്യം ഉറപ്പുവരുത്താന്‍ പറഞ്ഞതാണെന്നുമാണ് ഹക്കബി ഇതിനോട് പ്രതികരിക്കുന്നത്.

ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി, ബസിജ് കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനി എന്നിവരെ ലക്ഷ്യം വച്ച് ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് നെതന്യാഹു സംസാരിച്ചു. യുഎസ് സൈന്യം ചെയ്യുന്ന കാര്യങ്ങളില്‍ താന്‍ അഭിമാനിക്കുന്നുവെന്നും, ഇസ്രയേലിനെ തകര്‍ക്കാനും യുഎസ് നഗരങ്ങളിലേക്ക് ആണവായുധങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ഭ്രാന്തന്മാരെ തുടച്ചുനീക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

Netanyahu Safely Appears in Video with US Ambassador to Dispel Death Rumors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT