Saudi Arabia unveils new credit card rules to boost transparency and reduce fees file
World

ക്രെഡിറ്റ് കാർഡ് ഉ​പ​ഭോക്താ​ക്ക​ള്‍ക്ക് സന്തോഷ വാർത്ത വൻ ഇളവുകൾ പ്രഖ്യാപിച്ചു സൗദി സെ​ന്‍ട്ര​ല്‍ ബാ​ങ്ക്

അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​ക​ളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ആയി നേ​ര​ത്തെ 50 റി​യാ​ല്‍ ഫീ​സ് ആ​യി​രു​ന്നു. ഇ​ത് 25 റി​യാ​ലാ​യി കു​റ​ച്ചു.

സമകാലിക മലയാളം ഡെസ്ക്

റിയാദ് : സൗ​ദി​യി​ല്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉപയോഗിക്കുന്നവർക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചു സൗ​ദി സെ​ന്‍ട്ര​ല്‍ ബാ​ങ്ക്. ഇ​തു​വ​രെ 5,000 റി​യാ​ലോ അ​തി​ല്‍ കു​റ​വോ പ​ണം പി​ന്‍വ​ലി​ക്കു​ന്ന​തി​ന് 75 റി​യാ​ലാ​ണ് ഫീ​സ് ആ​യി ഈടാക്കുന്നത്. പു​തി​യ തീരുമാനം അ​നു​സ​രി​ച്ച് 2,500 റി​യാ​ലി​ല്‍ താഴെയുള്ള തുകയാണ് പിൻവലിക്കുന്നത് എങ്കിൽ ആ തു​ക​യു​ടെ മൂ​ന്നു ശതമാനം മാത്രമേ ഫീ​സ് ഈ​ടാ​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ക്ക് അനുമതിയുള്ളു. തു​ക 2,500 റി​യാ​ലോ അ​തി​ന് മുകളിലോ ആ​ണ് പി​ന്‍വ​ലി​ക്കു​ന്ന​തെ​ങ്കി​ല്‍ പ​ര​മാ​വ​ധി 75 റി​യാ​ല്‍ ഫീ​സ് ആ​യി ഈ​ടാ​ക്കാം.

ഇ-​വാ​ല​റ്റ് റീ​ചാ​ര്‍ജ് ചെ​യ്യു​ന്ന​തി​നു​ള്ള ഫീ​സ് മു​മ്പ് പ്ര​ത്യേ​കം നി​ര്‍ണ​യി​ച്ചി​രു​ന്നി​ല്ല. ഇനി മുതൽ ഈ സേവനം സൗജ്യമാണ്. അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​ക​ളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ആയി നേ​ര​ത്തെ 50 റി​യാ​ല്‍ ഫീ​സ് ആ​യി​രു​ന്നു ഉണ്ടായിരുന്നത്. ഇ​ത് 25 റി​യാ​ലാ​ക്കി കു​റ​ച്ചു.

എ.​ടി.​എം വ​ഴി​യു​ള്ള ക്രെ​ഡി​റ്റ് കാ​ര്‍ഡ് വിവരങ്ങൾ തേടുന്നതിന് ഫീ​സ് മൂ​ന്ന​ര റി​യാ​ലി​ല്‍ നി​ന്ന് ഒ​ന്ന​ര റി​യാ​ലാ​ക്കി. കാർഡ് നഷ്ടപ്പെട്ടാലും, തെ​റ്റാ​യ പി​ന്‍ ന​ല്‍കി​ കാർഡ് ബ്ലോക്ക് ആയാലും പ​ക​രം പു​തി​യ കാ​ര്‍ഡ് അനുവദിക്കുന്നതിനുള്ള ഫീ​സ് 15 റി​യാ​ലാ​ക്കി

വൈ​കി​യു​ള്ള പെയ്‌മെന്റ്​ ഫീ​സ് 100 റി​യാ​ലി​ല്‍ നി​ന്ന് 50 റി​യാ​ലാ​ക്കി കുറച്ചു. കാ​ര്‍ഡി​​ന്റെ പ​രി​ധി​യി​ൽ കൂടുതൽ തുക ഉപഭോക്താവ് അടച്ചിട്ടുണ്ടെകിൽ ഒ​രു ഫീ​സും കൂ​ടാ​തെ അ​ധി​ക തു​ക എപ്പോൾ വേണമെങ്കിലും തിരിച്ചു എടുക്കാം.

പൂ​ര്‍ത്തി​യാ​യ ഉ​ട​ന്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ടെ​ക്സ്റ്റ് സ​ന്ദേ​ശം വ​ഴി അറിയിക്കണം. ക്രെ​ഡി​റ്റ് കാ​ര്‍ഡ് എടുക്കുമ്പോൾ ഫീ​സു​ക​ളും ചെ​ല​വു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വ്യക്തമാക്കുന്ന സ്​​റ്റാ​ന്‍ഡേ​ഡ് ഫോ​മു​ക​ള്‍ ഡോക്യൂമെൻറ്സിൽ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്.

ഫീ​സ്, ചെ​ല​വു​ക​ള്‍, ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ മാറ്റങ്ങൾ ഉ​പ​ഭോ​ക്താ​ക്ക​ളെ കൃത്യമായി അറിയിക്കണം. വാ​ര്‍ഷി​ക ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഫീ​സ് അ​ട​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ​ത് 14 ദി​വ​സം മു​മ്പെ​ങ്കി​ലും ആ വിവരം ഉ​പ​ഭോ​ക്താ​ക്ക​ളെ എ​സ്.​എം.​എ​സ് വ​ഴി അറിയിക്കണം. ഈ ​കാ​ല​യ​ള​വി​നു​ള്ളി​ല്‍ കാ​ര്‍ഡ് റ​ദ്ദാ​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​വി​ന് അ​വ​കാ​ശ​മു​ണ്ട്.

The Saudi Central Bank (SAMA) has introduced new credit card regulations aimed at reducing consumer costs and increasing transparency. The updated rules, announced Thursday, will take effect within the next 30 to 90 days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT