ലാഗോസ്: തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഒണ്ടോയില്‍ 32 പേരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു. നൈജീരിയന്‍ വ്യോമസേനയും ഏവിയേഷന്‍ മന്ത്രാലയവുമാണ് അപകടവിവരം പുറത്തുവിട്ടത്. ദക്ഷിണ നൈജീരിയയിലെ ബെനിന്‍ സിറ്റിയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ലാഗോസിലേക്ക് പതിവ് ദൗത്യത്തിന്റെ ഭാഗമായി പറന്ന 'NGR 931' എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനത്തില്‍ 25 യാത്രക്കാരും 7 ജീവനക്കാരും ഉള്‍പ്പെടെ 32 പേര്‍ ഉണ്ടായിരുന്നതായി ഏവിയേഷന്‍ മന്ത്രി ഫെസ്റ്റസ് കേയാമോ വ്യക്തമാക്കി. രാവിലെ 09:13ഓടെ വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെടുകയായിരുന്നു. തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യോമസേനയും മറ്റ് അടിയന്തര രക്ഷാസേനാ വിഭാഗങ്ങളും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates