മാലദ്വീപില്‍ കെട്ടിടത്തില്‍ തീപടര്‍ന്നപ്പോള്‍, സ്‌ക്രീന്‍ഷോട്ട് 
World

മാലദ്വീപില്‍ തീപിടിത്തം; ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ വെന്തു മരിച്ചു- വീഡിയോ

മാലദ്വീപില്‍ തീപിടിത്തത്തില്‍ കുറഞ്ഞത് ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മാലി: മാലദ്വീപില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കുറഞ്ഞത് ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികളുടെ ഇടുങ്ങിയ പാര്‍പ്പിടങ്ങളില്‍ തീപടര്‍ന്നതിനെ തുടര്‍ന്നാണ് ദുരന്തം ഉണ്ടായത്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വാഹനങ്ങള്‍ നന്നാക്കുന്ന ഗ്യാരേജില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് ജീവഹാനി സംഭവിച്ചത്. 

മുകളിലത്തെ നിലയില്‍ നിന്നാണ് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. മരിച്ച പത്തുപേരില്‍ ഒന്‍പത് പേര്‍ ഇന്ത്യക്കാരാണെന്നും ഒരാള്‍ ബംഗ്ലാദേശി ആണെന്നും സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.  ആളുകള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ ഒന്നാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം