ഫോട്ടോ: ട്വിറ്റർ 
World

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ

ഈ വർഷം ഉത്തര കൊറിയ നടത്തുന്ന എട്ടാമത്തെ മിസൈൽ പരീക്ഷണമാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സിയോൾ: ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി റിപ്പോർട്ട്. പ്യോങ്ഗ്യാങ്ങിൽ നിന്ന് കിഴക്കൻ കടലിലേക്ക് മിസൈൽ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം ആരോപിക്കുന്നത്. ഈ വർഷം ഉത്തര കൊറിയ നടത്തുന്ന എട്ടാമത്തെ മിസൈൽ പരീക്ഷണമാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. 

ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഉത്തര കൊറിയ 7 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. എന്നാല്‍ ഫെബ്രുവരില്‍ ഇതുവരെ ആയുധ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തര കൊറിയ വിട്ടുനിന്നിരുന്നു. തങ്ങളുടെ സൗഹൃദ രാജ്യമായ ചൈനയില്‍ ശൈത്യകാല ഒളിംപിക്‌സ് നടക്കുന്നതിനെ തുടര്‍ന്നാണ് ഇതെന്നാണ് വിലയിരുത്തല്‍. 

ശൈത്യകാല ഒളിംപിക്‌സ് അവസാനിച്ചതോടെ ഉത്തര കൊറിയ വീണ്ടും ആയുധ പരീക്ഷണങ്ങളിലേക്ക് മടങ്ങിയതാവാം എന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിലേക്ക് യുഎസ് ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ ശ്രദ്ധ കൊടുത്ത് നില്‍ക്കുമ്പോഴാണ് ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം