ആയുധങ്ങള്‍ പരിശോധിക്കുന്ന കിം/കെസിഎന്‍എ 
World

സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയ; വധിച്ചെന്ന് സംശയം, യുദ്ധത്തിന് ഒരുങ്ങാന്‍ നിര്‍ദേശം

സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

Author : സമകാലിക മലയാളം ഡെസ്ക്

സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ ഒരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക മേധാവിയെ പുറത്താക്കിയത്. ജനറല്‍ പാക് സു ഇല്ലിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. റി യോങ് ജില്‍ ആണ് പുതിയ സൈനിക മേധാവി. നിലവില്‍ ഇദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണ്. 

യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുക്കാന്‍ വേഗത്തിലാക്കാനും ആയുധ നിര്‍മ്മാണം വര്‍ധിപ്പിക്കാനും സൈനിക അഭ്യാസങ്ങള്‍ വിപുലീകരിക്കാനും കിം നിര്‍ദേശം നല്‍കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് കിം നിര്‍ദേശം നല്‍കിയത്. 

അതേസമയം, പാക് സു ഇല്ലിനെ പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി എന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ആഴ്ച ആയുധ നിര്‍മ്മാണ ശാലകള്‍ സന്ദര്‍ശിച്ച കിം, ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതായി നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. 

അതിര്‍ത്തി കടന്ന അമേരിക്കന്‍ സൈനികനെ നേരത്തെ ഉത്തര കൊറിയ തടവില്‍ ആക്കിയിരുന്നു. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയ പുതിയ യുദ്ധ സന്നാഹങ്ങള്‍ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT