ഒമാനിൽ ആറു മാസം വിസ വിലക്ക്  ഫയല്‍ ചിത്രം
World

ഒമാനിൽ ആറു മാസം വിസ വിലക്ക്; 13 തസ്തികകളിൽ പുതിയ വിസ അനുവദിക്കില്ല

സെപ്റ്റംബർ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക

Author : സമകാലിക മലയാളം ഡെസ്ക്

മസ്കറ്റ്: ഒമാനിൽ വീണ്ടും വിസാ വിലക്ക്. ആറ് മാസത്തേക്കാണ് വിസ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിർമാണത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, പാചക തൊഴിലാളികൾ തുടങ്ങിയ 13 തസ്തികകളിൽ പുതിയ വിസ അനുവദിക്കില്ലെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. നിരവധി മലയാളികൾ തൊഴിൽ തേടി എത്തുന്ന മേഖലകളിലാണ് ഇപ്പോൾ ഒമാൻ വിസാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സെപ്റ്റംബർ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. എന്നാൽ ഈ തസ്തികകളിൽ നിലവിലുള്ള വിസ പുതുക്കുന്നതിനോ സ്ഥാപനം മാറുന്നതിനോ തടസമുണ്ടാകില്ല. സ്വദേശികൾക്ക് തൊഴിൽ സാധ്യത ഒരുക്കുക എന്ന ലക്ഷ്യമിട്ട് കർശന നയങ്ങളാണ് ഒമാൻ നടപ്പാക്കുന്നത്. ഓരോ ആറ് മാസം കഴിയുമ്പോഴും നയങ്ങൾ പുതുക്കുന്നുമുണ്ട്.

നിലവിൽ‌ നൂറിലേറെ വിഭാ​ഗങ്ങളിൽ വിസാ വിലക്കുണ്ട്. സ്വദേശിവത്കരണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം