Police warn against video call scam gangs in Oman  Oman Police /x
World

ഒമാനിലും വിഡിയോ കോൾ തട്ടിപ്പ് ; മുന്നറിയിപ്പുമായി പൊലീസ്

വ്യ​ക്തി​പ​ര​മോ സാ​മ്പ​ത്തി​ക​മോ ആ​യ വി​വ​ര​ങ്ങ​ൾ, ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ, ഐ.​ഡി ന​മ്പ​റു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ഈ തട്ടിപ്പ് സംഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​വ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സംഘം ഭീ​ഷ​ണി​പ്പെ​ടുത്തുന്നു.

സമകാലിക മലയാളം ഡെസ്ക്

മ​സ്ക​ത്ത്: പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന വി​ഡി​യോ കോൾ ചെയ്തു തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. വി​ഡി​യോ കോൾ വ​ഴി​യു​ള്ള ആ​ൾ​മാ​റാ​ട്ട ത​ട്ടി​പ്പു​ക​ൾ​ ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​​രാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ഇരകളെ വിഡിയോ കോൾ ചെയ്യുന്നത്.

വ്യാജ ഇ - മെയിൽ ഐഡി (omanroyalpolice087@gmail.com ) ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആളുകളെ ബന്ധപ്പെടുന്നത്. പൊലീസിന്റെ ഔ​ദ്യോ​ഗി​ക യൂണിഫോം ധരിച്ചു വ്യജ ഐ.​ഡി കാർഡ് കാണിച്ചാണ് സംഘം ആളുകളെ വലയിലാക്കുന്നത്.

വ്യ​ക്തി​പ​ര​മോ സാ​മ്പ​ത്തി​ക​മോ ആ​യ വി​വ​ര​ങ്ങ​ൾ, ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ, ഐ.​ഡി ന​മ്പ​റു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ഈ തട്ടിപ്പ് സംഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​വ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സംഘം ഭീ​ഷ​ണി​പ്പെ​ടുത്തുന്നു.

ഏതെങ്കിലും കാരണവശാൽ ഒമാൻ പൊലീസ് നേരിട്ട് വിളിക്കുകയാണെങ്കിൽ പോലും വി​ളി​ക്കു​ന്ന​യാ​ളു​ടെ ഐ​ഡ​ന്റി​റ്റി പ​രി​ശോ​ധി​ച്ചു ഉറപ്പ് വരുത്താതെ വ്യ​ക്തി​പ​ര​മോ സാ​മ്പ​ത്തി​ക​മോ ആ​യ ഒരു വി​വ​ര​ങ്ങ​ളും പ​ങ്കി​ട​രു​തെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ഇക്കാര്യത്തിൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

The Royal Oman Police has issued a warning to be vigilant against groups that are making video calls and impersonating police officers. The police have issued the warning through social media following reports of video call impersonation scams in Oman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

SCROLL FOR NEXT