പ്രതീകാത്മക ചിത്രം 
World

ഒമൈക്രോണ്‍ അവസാന വകഭേദമല്ല, ജാഗ്രത കൈവിടരുത്; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് - വീഡിയോ

കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതായി ലോകാരോഗ്യസംഘടന

സമകാലിക മലയാളം ഡെസ്ക്

ജനീവ: കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം തെറ്റാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി കോവിഡ്-19 സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി. ഒമൈക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും അവര്‍ പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം

കോവിഡ് പരിശോധനകള്‍ ഗണ്യമായി കുറഞ്ഞിട്ടും കഴിഞ്ഞാഴ്ച കോവിഡ് കേസുകളില്‍ എട്ടുശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത് ഗൗരവമായി കാണേണ്ടതാണ്. പരിശോധനകളില്‍ 99.9 ശതമാനവും ഒമൈക്രോണ്‍ ആണ്. ഇതില്‍ 75 ശതമാനവും ഒമൈക്രോണിന്റെ ബിഎ. ടു വകഭേദം ബാധിച്ച കേസുകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പരിശോധന കുറഞ്ഞതില്‍ ആശങ്ക രേഖപ്പെടുത്തിയ ലോകാരോഗ്യസംഘടന നിരീക്ഷണം ശക്തമാക്കാന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.  ഗുരുതരാവസ്ഥയിലാകുന്നത് തടയുന്നതിനായി വാക്‌സിനേഷന് പ്രാധാന്യം നല്‍കണമെന്നും മരിയ വാന്‍ കെര്‍ഖോവ് നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT