ബ്രിട്ടനില്‍ നിന്നുള്ള ദൃശ്യം, എപി 
World

വിദേശ യാത്ര നടത്താത്തവരിലും ഒമൈക്രോണ്‍, യുകെയിലും സമൂഹവ്യാപനം; സ്ഥിരീകരണവുമായി ആരോഗ്യമന്ത്രി

കോവിഡ് വകഭേദമായ ഒ​മൈക്രോ​ണിന്റെ വ്യാ​പ​നം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


ല​ണ്ട​ൻ: യു​കെ​യി​ൽ ഒ​മൈ​ക്രോ​ണിന്റെ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി സാ​ജി​ദ് ജാ​വി​ദ്. കോവിഡ് വകഭേദമായ ഒ​മൈക്രോ​ണിന്റെ വ്യാ​പ​നം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

261 ഒമൈക്രോൺ കേസുകളാണ് ഇം​ഗ്ല​ണ്ടി​ൽ റിപ്പോർട്ട് ചെയ്തത്.  ​സ്‌കോട്ട്‌ലാന്‍ഡില്‍ 71 കേസുകളും ​വെ​യ്ൽ​സി​ൽ നാ​ല് കേ​സു​കളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും യുകെ ആരോ​ഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു. വിദേശയാത്ര നടത്താത്തവർക്കും ഇവിടെ ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇം​ഗ്ല​ണ്ടി​ൽ ഒ​ന്നി​ല​ധി​കം പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടെ​ന്നാ​ണ് നി​ഗ​മ​ന​മെ​ന്നും ജാ​വി​ദ് പ​റ​ഞ്ഞു.  

ഒ​മി​ക്രോ​ൺ ത​ട​യാ​ൻ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നാണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യത്. എ​ന്നാ​ൽ ക്രി​സ്മ​സി​നു മു​ൻ​പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാവുന്ന സാഹചര്യം ത​ള്ളി​ക​ള​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും റിപ്പോർട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

ഇഎംഐ മുടങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ ലോക്ക് ആകുമോ? ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ അറിയാം

അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; മലയാലപ്പുഴ പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഒരു തലയണ എത്ര നാൾ ഉപയോ​ഗിക്കാം? എപ്പോൾ മാറ്റണം?

'കോഫി കുടിച്ചു കഴിയുമ്പോഴാണ് അത് മരണപ്പെട്ട ഞാൻ ആയിരുന്നുവെന്ന് മനസിലാവുക'; 'ലെന ആ വഴിക്ക് എങ്ങാനും വന്നോ' എന്ന് സജിതയോട് ആരാധകർ