പ്രതീകാത്മക ചിത്രം  എക്‌സ്
World

'രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പം'; ഭൂമിക്ക് അടുത്ത് വമ്പന്‍ ഛിന്നഗ്രഹം എത്തും

ഭൂമിയില്‍ നിന്ന് ഏകദേശം 620,000 മൈല്‍ അടുത്ത് കൂടിയാണ് ഇത് കടന്ന് പോകുക.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ മാസം ഭൂമിക്ക് അടുത്ത് വമ്പന്‍ ഛിന്നഗ്രഹം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15 ന് ഭൂമിക്കടുത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ 2024 എന്ന പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 720 അടി വീതിയുണ്ട്.

ഭൂമിയില്‍ നിന്ന് ഏകദേശം 620,000 മൈല്‍ അടുത്ത് കൂടിയാണ് ഇത് കടന്ന് പോകുക. ഈ ദൂരം വളരെ വലുതാണെന്ന് തോന്നുമെങ്കിലും, ജ്യോതിശാസ്ത്രപരമായി ഇത് വളരെ അടുത്താണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഛിന്നഗ്രഹം ഭൂമിക്ക് നിലവില്‍ ഭീഷണി ഉയര്‍ത്തുന്നില്ല. ഓരോ 10 വര്‍ഷത്തിലും ശരാശരി ഒരു തവണയാണ് ഇത് സംഭവിക്കുന്നതെന്ന് വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് പറഞ്ഞു.

വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് ദൃശ്യമാകുന്ന ഈ ഛിന്നഗ്രഹം നക്ഷത്ര നിരീക്ഷകര്‍ക്കും ജ്യോതിശാസ്ത്രജ്ഞര്‍ക്കും അപൂര്‍വവും മനോഹരവുമായ കാഴ്ച നല്‍കും. സെപ്റ്റംബര്‍ 15-ന് ഉച്ചയ്ക്ക് 2:30-ന് മുതല്‍ ഇത് ദൃശ്യമാകും. വെര്‍ച്വല്‍ ടെലിസ്‌കോപ്പ് ലൈവില്‍ കാണാം. തെളിഞ്ഞ ആകാശത്തില്‍, ദൂരദര്‍ശിനികളുടെയോ പവര്‍ ബൈനോക്കുലറുകളുടെയോ സഹായത്തോടെയും ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി