Pakistan extends airspace ban on Indian aircraft  പ്രതീകാത്മക ചിത്രം
World

രാജ്യത്തിന് മുകളിലൂടെ പറക്കേണ്ട !, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമ നിരോധനം നീട്ടി പാകിസ്ഥാന്‍

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിന് ഇന്ത്യയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഇസ്ലാമാബാദ്: ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കുള്ള വ്യോമ നിരോധനം പാകിസ്ഥാന്‍ നീട്ടി. ഒരു മാസത്തേക്കു കൂടിയാണ് നിരോധനം നീട്ടിയത്. ജൂലൈ 24 വരെ നിരോധനം തുടരും.

'ഇന്ത്യന്‍ സിവില്‍, മിലിട്ടറി വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 16 വൈകുന്നേരം 5:50 മുതല്‍ ജൂലൈ 24 പുലര്‍ച്ചെ 4:59 വരെ പ്രാബല്യത്തില്‍ തുടരും.' പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, 2025 ഏപ്രിലിലാണ് ആദ്യമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിന് ഇന്ത്യയും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെങ്കിലും, നയതന്ത്ര ബന്ധങ്ങള്‍ ഇതുവരെയും പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല.

ദീര്‍ഘകാലത്തേക്കുള്ള വ്യോമാതിര്‍ത്തി അടച്ചിടല്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തന ചെലവ് വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോള്‍ മധ്യേഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാണ്.

Pakistan extends airspace ban on Indian aircraft

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എബോളയെന്ന് സംശയം; സുഡാനില്‍ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

30 ദിവസം വരെ ലക്ഷണങ്ങൾ കാണിക്കാതിരിക്കാം; കരളിനെയും ചുവന്നരക്താണുക്കളെയും ആക്രമിക്കുന്ന പാരസൈറ്റ്, മലേറിയ എങ്ങനെ വ്യാപിക്കുന്നു

'കോൺ​ഗ്രസ് ജയിച്ചപ്പോൾ അദ്ദേഹം ഏതെങ്കിലുമൊരു നേതൃസ്ഥാനത്തേക്ക് വരും, കുറച്ച് ഉഷാറാകുമെന്നൊക്കെ ആ​ഗ്രഹിച്ചിരുന്നു'

നീറ്റ് പരീക്ഷ വീണ്ടും എഴുതേണ്ടി വരുന്നതില്‍ മാനസിക സമ്മര്‍ദം; 19കാരി ജീവനൊടുക്കി

കളം വാണ് ലൂയീസ് ഡിയാസ്, 3 അടിച്ച് കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെ വീഴ്ത്തി

SCROLL FOR NEXT