പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ
World

എസ് സി ഒ യോഗം; പ്രധാനമന്ത്രിക്ക് പാകിസ്ഥാനിലേക്ക് ക്ഷണം

ഒക്ടോബര്‍ 15-16 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിലെ നേതാക്കന്‍മാരെ ക്ഷണിച്ചിട്ടുണ്ടെന്നും മുംതാസ് സഹ്റ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒക്‌ടോബറില്‍ പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ് സി ഒ) നേതാക്കളുടെ യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. യോഗത്തിലേക്ക് മോദിയെ ക്ഷണിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് അറിയിച്ചു.

ഒക്ടോബര്‍ 15-16 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിലെ നേതാക്കന്‍മാരെ ക്ഷണിച്ചിട്ടുണ്ടെന്നും മുംതാസ് സഹ്റ അറിയിച്ചു. എസ്സിഒ യോഗത്തില്‍ പങ്കെടുക്കുമെന്ന് ചില രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളാണെന്നത് പിന്നിട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ് സി ഒ ഉച്ചകോടിക്ക് മുന്നോടിയായി മന്ത്രിതല യോഗവും എസ് സി ഒ അംഗരാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, മാനുഷിക സഹകരണം എന്നിവയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗങ്ങളും നടക്കും.

ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നി രാജ്യങ്ങളാണ് എസ് സി ഒയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT