India announces large-scale military exercise X Trishul involving the Army X
World

വ്യോമാതിര്‍ത്തി അടച്ച് പാകിസ്ഥാന്‍; സര്‍ ക്രീക്കില്‍ ഇന്ത്യയുടെ 'ത്രിശൂല്‍'

സൈനികാഭ്യാസത്തിനോ ആയുധപരീക്ഷണത്തിനോ ഉള്ള സാധ്യതയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി മേഖലയായ സര്‍ ക്രീക്കില്‍ ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ സംയുക്ത സൈനികാഭ്യാസം ത്രിശൂല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണവുമായി പാകിസ്ഥാന്‍. ഒക്ടോബര്‍ 28, 29 ദിവസങ്ങളിലാണ് മധ്യ, തെക്കന്‍ വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന്റെ കാരണം പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സൈനികാഭ്യാസത്തിനോ ആയുധപരീക്ഷണത്തിനോ ഉള്ള സാധ്യതയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെയാണ് ഇന്ത്യ-പാത് അതിര്‍ത്തി മേഖലയായ ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസമായ ത്രിശൂല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വൈമാനിക്കര്‍ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകള്‍ ശക്തിപ്രകടനത്തിന്റെ ഭാഗമായാണ് സര്‍ ക്രീക്കില്‍ സൈനികാഭ്യാസത്തിനൊരുങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയിലെ ഓരോ സൈനിക നടപടിയും പാകിസ്ഥാന്‍ ഉത്കണ്ഠയോടെ കാണുന്നതിന്റെ ഭാഗമായാണ് വ്യോമപാതയില്‍ നിയന്ത്രണം വരുത്തി മുന്നറിപ്പ് പ്രഖ്യാപിച്ചത്. സര്‍ ക്രീക്ക് കേന്ദ്രീകരിച്ച് സൈനിക വിന്യാസം നടത്തുന്ന പാകിസ്ഥാന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുജറാത്തില്‍ ഇന്ത്യ പാക്് അതിര്‍ത്തിയിലെ 96 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചതുപ്പുമേഖലയാണ് സര്‍ ക്രീക്ക്. സര്‍ ക്രീക്കിന് മധ്യത്തിലൂടെയാണ് അതിര്‍ത്തിയെന്നാണ് ഇന്ത്യ പറയുന്നത്. എന്നാല്‍ സര്‍ ക്രീക്കിന് കിഴക്കുഭാഗത്തായി ഇന്ത്യന്‍ പ്രദേശത്താണ് അതിര്‍ത്തിയെന്നാണ് പാകിസ്ഥാന്റെ വാദം.

Pakistan Restricts Airspace: Pakistan airspace restrictions have been imposed on central and southern air routes after India announced its 'Trishul' joint military exercise in the Sir Creek border region.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ബാനാന ടീ കുടിച്ചിട്ടുണ്ടോ? അസിഡിറ്റിയും ദഹനക്കേടും ഇനി മറന്നേക്കൂ

'ആത്മഹത്യ ചെയ്യണമെങ്കിൽ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ? സുശാന്തിന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല'

എല്ലാ വീട്ടിലും ഉണ്ടാകണം ഈ മെഡിക്കല്‍ ഉപകരണങ്ങള്‍

പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കൊപ്പം കാമുകന്‍ മുറിയില്‍; ശാസിച്ചതിന് പ്രതികാരം; അമ്മയെ കൊന്ന് കെട്ടിത്തൂക്കി

SCROLL FOR NEXT