ഇന്ത്യയുടെ തിരിച്ചടിയില്‍ കേടുപാടുകള്‍ സംഭവിച്ച റഹിം യാര്‍ ഖാന്‍ വ്യോമ താവളം Social media
World

ഇന്ത്യന്‍ തിരിച്ചടിയില്‍ റഹിം യാര്‍ ഖാന്‍ വ്യോമ താവളം തകര്‍ന്നു, സ്ഥിരീകരിച്ച് പാക് മാധ്യമങ്ങള്‍

ശനിയാഴ്ച പുലര്‍ച്ചെ 4.15 ഓടെ ആയിരുന്നു വിമാനത്താവളത്തില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യ പാക് സംഘര്‍ഷത്തിനിടെ പാകിസ്ഥാനിലെ വ്യോമ താവളം തകര്‍ന്നു. പഞ്ചാബിലെ റഹിം യാര്‍ ഖാന്‍ വ്യോമ താവളത്തിനാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ കേടുപാടുകള്‍ സംഭവിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.15 ഓടെ ആയിരുന്നു വിമാനത്താവളത്തില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു. ചിത്രങ്ങള്‍ സഹിതമാണ് പാക് മാധ്യമ റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ - യുഎഇ സഹകരണത്തില്‍ നിര്‍മിച്ച വിമാനത്താവളമാണ് ഷെയ്ഖ് സയിദ് റഹിം യാര്‍ ഖാന്‍ വ്യോമ താവളം. ഇന്ത്യയുടെ ആക്രമണത്തില്‍ വിമാനത്താവളത്തില്‍ യുഎഇ അധികൃതര്‍ക്കായി തയ്യാറാക്കിയ റോയല്‍ ലോഞ്ച് ഉള്‍പ്പെടെ തകരുകയും, വ്യോമതാവളത്തിന്റെ ഏപ്രണ്‍ പ്രദേശത്ത് 10 അടിയോളം വരുന്ന ഗര്‍ത്തം രൂപം കൊണ്ടതായും റിപ്പോര്‍ട്ട് പറയുന്നു.

മിസൈലും ഡ്രോണുകളും ഉപയോഗിച്ചാണ് വിമാനത്താവളത്തിന് നേരെ ഇന്ത്യ ആക്രമണം നടത്തിയത് എന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഖുറാം ജാവേദിനെ ഉദ്ദരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് യുഎഇ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT