ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 17 വയസ് മാത്രം പ്രായമുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ (shot dead). ഇതൊരു ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സംശയിക്കുന്നു.
തിങ്കളാഴ്ച സെക്ടര്‍ ജി-13ലെ വീട്ടില്‍ വച്ചാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 5 ലക്ഷത്തോളം ഫോളോവേഴ്സുള്ള ടിക്‌ടോക്ക് കണ്ടന്റ് ക്രിയേറ്റര്‍ സന യൂസഫ് ആണ് മരിച്ചത്. ബന്ധുവാണ് 17കാരിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രതി വീടിനുള്ളില്‍ കയറി വെടിയുതിര്‍ക്കുന്നതിന് മുമ്പ് സന യൂസഫുമായി സംസാരിച്ചിരുന്നു. തുടര്‍ന്നായിരുന്നു പ്രകോപനം. നിരവധി തവണയാണ് സന യൂസഫിന് നേരെ പ്രതി വെടിയുതിര്‍ത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എഐ വില്ലനാകുമോ?, 2300 ആകുമ്പോഴേക്കും 800 കോടിയില്‍ നിന്ന് ലോക ജനസംഖ്യ 10 കോടിയായി ചുരുങ്ങും; പ്രവചനം
സംഭവസ്ഥലത്ത് വച്ച് തന്നെ പെണ്‍കുട്ടി മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മൃതദേഹം മാറ്റി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ദുരഭിമാനക്കൊലയുടെ സാധ്യത ഉള്‍പ്പെടെ നിരവധി വശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
അക്രമി അവരുടെ വീട്ടിലെ അതിഥിയായിരുന്നിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.സംഭവത്തിന് തൊട്ടുപിന്നാലെ അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ടിക്‌ടോക്ക് വീഡിയോകളിലൂടെയാണ് പെണ്‍കുട്ടി പ്രശസ്തയായത്. സ്ത്രീകളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസ അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സന യൂസഫ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates