പ്രതീകാത്മക ചിത്രം  AI Generated
World

ഇറാനുമായി സമാധാന കരാര്‍: ഞാന്‍ തീരുമാനമെടുക്കും, അംഗീകരിക്കുകയല്ലാതെ നെതന്യാഹുവിന് വേറെ വഴിയില്ലെന്ന് ട്രംപ്

ഇറാനെതിരെ തിരിച്ചടിക്കരുതെന്ന് ട്രംപ് നെതന്യാഹുവിനോട് നേരിട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സൈനിക നടപടികള്‍ സ്വീകരിച്ചാല്‍ സമാധാന ശ്രമങ്ങള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

വാഷിങ്ടണ്‍: ഇറാനുമായി അമേരിക്ക നടത്തുന്ന സമാധാന-ആണവ ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കുന്നതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അമേരിക്ക മുന്നോട്ടു വെയ്ക്കുന്ന ഏതു കരാറും അംഗീകരിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

'തീരുമാനങ്ങള്‍ എടുക്കുന്നത് ഞാന്‍ തന്നെയാണ്. അത് അംഗീകരിക്കുകയല്ലാതെ നെതന്യാഹുവിന് വേറെ വഴിയുണ്ടാകില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന. അടുത്തിടെ ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ ഏറ്റുമുട്ടലുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഈ ആക്രമണങ്ങള്‍ അമേരിക്കയും ഇറാനും തമ്മില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും ധാരണയിലെത്തുകയാണെന്നും ട്രംപ് ആവര്‍ത്തിച്ചു.

അതേസമയം, ഇറാനെതിരെ തിരിച്ചടിക്കരുതെന്ന് ട്രംപ് നെതന്യാഹുവിനോട് നേരിട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിച്ചാല്‍ സമാധാന ശ്രമങ്ങള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായാണ് അമേരിക്കന്‍, ഇസ്രയേല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തില്‍ അടുത്തിടെ വിള്ളലുകള്‍ പ്രകടമായിരുന്നു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിക്കാനുള്ള നീക്കങ്ങളില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചെന്നും, ഒരു ഫോണ്‍ സംഭാഷണത്തിനിടെ നെതന്യാഹുവിനെതിരെ കടുത്ത ഭാഷ ഉപയോഗിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുന്ന നടപടികളാണ് ഇസ്രയേല്‍ സ്വീകരിക്കുന്നതെന്ന ആശങ്കയാണ് ട്രംപിനുള്ളതെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, ഇറാനുമായുള്ള കരാറിന്റെ പ്രധാന ലക്ഷ്യം ആ രാജ്യത്തിന്റെ ആണവായുധ വികസന സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇറാന്‍ ആണവായുധം വികസിപ്പിക്കില്ലെന്ന ഉറപ്പും മേഖലയില്‍ സ്ഥിരത ഉറപ്പാക്കുന്ന വ്യവസ്ഥകളും ഉള്‍പ്പെടുന്ന ധാരണാപത്രമാണ് ചര്‍ച്ചകളിലുള്ളതെന്ന്് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ട്രംപിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അമേരിക്കയുടെ സമ്മര്‍ദത്തിന് മുന്നില്‍ നെതന്യാഹു വഴങ്ങുമോ, അതോ ഇറാനെതിരെ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

Peace deal with Iran: I will make the decision, Netanyahu has no choice but to accept, says Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ; പ്രതിവർഷം 1300 കോടി രൂപ വരെ ചെലവ് വരുമെന്ന് മന്ത്രി സി പി ജോൺ

കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

പുരുഷ വന്ധ്യത സാമ്പത്തിക പ്രതിസന്ധിയാകുന്നു; എന്‍ഡോമെട്രിയോസിസിനു സമാനമായ ചികിത്സാചെലവ്; ഇന്‍ഷുറന്‍സും സര്‍ക്കാര്‍ സംവിധാനങ്ങളും ആവശ്യം

1988ല്‍ നരേന്ദ്ര ഹിര്‍വാനി; 2026ല്‍ മാനവ് സുതര്‍; 2 അരങ്ങേറ്റങ്ങളും തമ്മിലെന്ത്?

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കില്ല; ജഡ്ജി പിന്‍മാറി

SCROLL FOR NEXT