ഡോണൾഡ് ട്രംപ്  ഫയൽ
World

'ഇറാന്‍ ആദ്യം ആക്രമിക്കുമെന്ന് രഹസ്യാന്വേഷണ വിവരം ഇല്ലായിരുന്നു'; ട്രംപ് പറഞ്ഞത് കള്ളക്കാരണം

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുഎസ് സൈന്യത്തെ ആക്രമിക്കാന്‍ ഇറാന്‍ ആദ്യം പദ്ധതിയിട്ടിന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു രഹസ്യാന്വേഷണ വിവരവും ഇല്ലായിരുന്നുവെന്ന് സമ്മതിച്ച് ട്രംപ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍. യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍, ഡെമക്രാറ്റിക് പാര്‍ട്ടിയംഗങ്ങള്‍ ഉള്‍പ്പെട്ട വിവിധ ദേശസുരരക്ഷാ സമിതികള്‍ മുമ്പാകെ പെന്റഗണ്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സമ്മതിച്ചത്.

ഇറാനില്‍ ഇപ്പോള്‍ നടത്തുന്ന യുദ്ധത്തില്‍ ട്രംപ് സര്‍ക്കാര്‍ പറഞ്ഞ കാരണത്തിന് കടവവിരുദ്ധമാണ് പെന്റഗണിന്റെ പ്രസ്താവന. ഇറാന്‍ ഒരു പക്ഷെ പശ്ചിമേഷ്യയിലെ യുഎസ് സേനാതാവളങ്ങളെ ആക്രമിക്കാന്‍ സൂചനയുണ്ടെന്നും അതിനാല്‍ മുന്‍കരുതല്‍ നടപടിയെന്നോണം അവിടെ ആക്രമണം നടത്താന്‍ ട്രംപ് തീരുമാനിച്ചെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും നിഴല്‍ സായുധസംഘങ്ങള്‍ യുഎസ് താത്പര്യങ്ങള്‍ക്ക് അടിയന്തര ഭീഷണിയാണെങ്കിലും ആദ്യം ആക്രമണം നടത്താന്‍ അവര്‍ മുതിരുമെന്ന് സൂചിപ്പിക്കുന്ന ഒരുവിധ രഹസ്യാന്വേഷണ വിവരവും ലഭിച്ചിരുന്നില്ലെന്നാണ് പെന്റഗണ്‍ കോണ്‍ഗ്രസ് സിമിത അംഗങ്ങളെ അറിയിച്ചത്. ആക്രമണങ്ങളും പശ്ചാത്തലത്തിലായിരുന്നു 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ച്ച.

ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കാതിരിക്കുക, അവരുടെ മിസൈല്‍ പരിപാടിക്കു കടിഞ്ഞാണിടുക, യു.എസിനും സഖ്യകക്ഷികള്‍ക്കും നേരേയുള്ള ഭീഷണി ഇല്ലായ്മ ചെയ്യുക എന്നിവയാണ് ആക്രമണത്തിന്റെ ലക്ഷ്യമായി പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ പറയുന്നത്. യുദ്ധം ആഴ്ചകളോളം നീളുമെന്നും അറിയിച്ചിട്ടുണ്ട്.

യുഎസില്‍ വരെ എത്താന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ ഉടന്‍ സ്വന്തമാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, ഇതിന് തെളിവുനല്‍കിയില്ല. ട്രംപിന്റെ അവകാശവാദം കെട്ടിച്ചമച്ചതാണെന്ന് ഇതേക്കുറിച്ച് അറിവുള്ള കേന്ദ്രങ്ങള്‍ പറഞ്ഞതായി 'റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Pentagon officials admitted to US Congress that there was no intelligence of an imminent attack planned by Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; 'പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം'; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ചക്കകൊമ്പൻ; വനംവകുപ്പ് പകർത്തിയ ദൃശ്യങ്ങൾ വൈറൽ ( വീഡിയോ)

'ശ്രീകൃഷ്ണന് മുന്നില്‍ മന്തി'; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

74,000 രൂപ മുതൽ 1,17,500 രൂപ വരെ ശമ്പളം, പവർഗ്രിഡ് കോർപ്പറേഷനിൽ 660 നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം; ഐടിഐ,ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

SCROLL FOR NEXT