ചൈനയില്‍ തകരാറിലായ ഡ്രോണുകള്‍ കൂട്ടത്തോടെ താഴേക്ക് പതിക്കുന്നു 
World

കത്തുന്ന തീപന്തം പോലെ ഡ്രോണുകള്‍ കൂട്ടത്തോടെ ആകാശത്ത് നിന്ന് 'പെയ്തിറങ്ങി', ഭയന്നുവിറച്ച്  ചിതറിയോടി നാട്ടുകാര്‍- വൈറല്‍ വീഡിയോ 

ചൈനയിലെ ഷോപ്പിംഗ് മാളില്‍ യന്ത്ര തകരാറിനെ തുടര്‍ന്ന് ഡ്രോണുകള്‍ കൂട്ടത്തോടെ താഴേക്ക് പതിച്ചത് പരിഭ്രാന്തി പരത്തി

സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: ചൈനയിലെ ഷോപ്പിംഗ് മാളില്‍ യന്ത്ര തകരാറിനെ തുടര്‍ന്ന് ഡ്രോണുകള്‍ കൂട്ടത്തോടെ താഴേക്ക് പതിച്ചത് പരിഭ്രാന്തി പരത്തി. കത്തുന്ന തീപന്തം പോലെ ഡ്രോണുകള്‍ ഒന്നിന് പിറകേ ഒന്നായി താഴേക്ക് പതിച്ചപ്പോള്‍ ഭയന്ന് വിറച്ച് നാട്ടുകാര്‍ ചിതറിയോടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഹെനാന്‍ പ്രവിശ്യയിലെ സെങ്‌ഷോ ഹൈടെക് സോണിലെ വാന്‍ഡ പ്ലാസ ഷോപ്പിംഗ് മാളിലാണ് സംഭവം. ലൈറ്റ് ഷോയുടെ ഭാഗമായി 200ലധികം ഡ്രോണുകളാണ് ക്രമീകരിച്ചിരുന്നത്. ഏതാനും നിമിഷങ്ങള്‍ക്കകം ഡ്രോണുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമായി. ഇതോടെ താഴേക്ക് പതിക്കുകയായിരുന്നു.

കത്തുന്ന  തീപന്തം പോലെ ഡ്രോണുകള്‍ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വഴിയാത്രക്കാര്‍ ഇത് കണ്ട് ഒച്ചവെയ്ക്കുകയും ഓടി മറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ലൈറ്റ് ഷോ കാണാന്‍ എത്തിയവരാണ് പേടിച്ച് ചിതറിയോടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT