റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ 
World

ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാതലവന്‍മാര്‍ക്ക് നിര്‍ദേശം; ഭീഷണിയുമായി പുടിന്‍

നാറ്റോസഖ്യം യുക്രൈനെ സഹായിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

Author : സമകാലിക മലയാളം ഡെസ്ക്

കീവ്: യുക്രൈനില്‍ ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍. നാറ്റോ പ്രകോപിക്കുന്നുവെന്നും ആണവപ്രതിരോധ സേനയോടടക്കം സജ്ജമാകാന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കി. നാറ്റോസഖ്യം യുക്രൈനെ സഹായിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

നാറ്റോയ്‌ക്കെതിരെ പുടിന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.  നാറ്റോയുടെ നിലപാടുകള്‍ പ്രകോപനപരമാണെന്നും പുടിന്‍ പറഞ്ഞു.

അതേസമയം യുക്രൈനില്‍ റഷ്യ സൈനിക നീക്കം ശക്തമാക്കിയതിനിടെ, റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. അതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചു. ഖാര്‍കീവില്‍ വലിയ തോതിലുള്ള ഷെല്ലാക്രമണമാണ് റഷ്യ നടത്തിയത്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ദിവസത്തിലേക്ക് കടന്നിരിക്കേ, കനത്ത ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്. തെക്കന്‍ മേഖലയിലെ ഖേഴ്സന്‍ ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിനിടെ കീവില്‍ റഷ്യന്‍ സൈന്യത്തിനെതിരെ വലിയ തോതിലുള്ള ചെറുത്തുനില്‍പ്പാണ് യുക്രൈന്‍ നടത്തുന്നത്.

യുദ്ധത്തില്‍ 4300 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയ്ക്ക് 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്ടമായതായും ഉപപ്രതിരോധമന്ത്രി ഹന മാല്യയര്‍ ഫെയ്സ്ബുക്ക് പേജില്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT