ഷെഹ്ബാസ് ഷെരീഫ് സക്രീന്‍ഗ്രാബ്
World

അസിം മുനീര്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് രാജ്യം വിട്ട് പാക് പ്രധാനമന്ത്രി, ലണ്ടനിലേക്കെന്ന് സൂചന

വിജ്ഞാപനത്തില്‍ ഒപ്പിടുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രി രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആദ്യത്തെ പ്രതിരോധ സേനാ മേധാവിയായി(സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിജ്ഞാപനത്തില്‍ ഒപ്പിടുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രി രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തു നിന്ന് മാറിനില്‍ക്കുന്നതോടെ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്ന് നാഷ്‌നല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ മെംബര്‍ തിലക് ദേവാഷര്‍ എഎന്‍ഐയോട് പറഞ്ഞു. ഷെഹ്ബാസ് ഷെരീഫ് ബഹ്റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായും അദ്ദേഹം പറഞ്ഞു.

അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് സിഡിഎഫ് പദവി നല്‍കുന്നതാണ് വിജ്ഞാപനം. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഏറ്റെടുക്കുന്നതോടെ പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറും. നവംബര്‍ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവരേണ്ടിയിരുന്നത്. കരസേനാ മേധാവിയെന്ന നിലയില്‍ അസിമിന്റെ കാലാവധി അവസാനിച്ച ദിവസമായിരുന്നു അന്ന്. എന്നാല്‍ നവംബര്‍ 29ന് ഈ വിജ്ഞാപനം ഇറങ്ങിയിരുന്നില്ല.

Asim Munirs appointment: Prime Minister Shehbaz Sharif's departure from pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും പ്രതികളല്ല, കുറ്റപത്രം കോടതിയില്‍

'വില്ല് വില്ല്...'; സോഷ്യല്‍ മീഡിയ ഭരിച്ച് വില്ലിലെ പാട്ട്; 'സ്‌ട്രേഞ്ചര്‍ തിങ്‌സും' വിജയ് ചിത്രവും തമ്മിലെന്ത് ബന്ധം?

രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്, ഹൃദയാഘാത സാധ്യത 10 വര്‍ഷം മുന്‍പേ തിരിച്ചറിയാം

എന്താണ് ഫോഫോ? ഇത് എങ്ങനെ മറികടക്കാം

'ബിഗ് ബ്രദര്‍ക്ക് ഫോണ്‍ കാണാന്‍ അവസരം, സഞ്ചാര്‍ സാഥി അപകടകരം'; എതിര്‍പ്പുമായി കോണ്‍ഗ്രസും സിപിഎമ്മും

SCROLL FOR NEXT