ബെഞ്ചമിന്‍ നെതന്യാഹു ഫയല്‍
World

'വെടി നിർത്തൽ താത്കാലികം, വേണ്ടി വന്നാൽ യുദ്ധം തുടരും'- നെതന്യാഹു

മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയിട്ടില്ലെന്ന് ഇസ്രയേൽ

Author : സമകാലിക മലയാളം ഡെസ്ക്

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ കരാറിന്റെ ഭാ​ഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകൾ ശേഷിക്കെ വീണ്ടും അനിശ്ചിതത്വം. മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്നു ഹമാസ് വെളിപ്പെടുത്തുതെ കരാറുമായി മുന്നോട്ടു പോകാൻ ആകില്ലെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹു വ്യക്തമാക്കി. വെടി നിർത്തൽ താത്കാലികമാണെന്നും വേണ്ടി വന്നാൽ ഇസ്രയേൽ യുദ്ധം തുടരുമെന്ന മുന്നറിയിപ്പും നെതന്യാഹു നൽകുന്നു.

ഇന്ന് ഇസ്രയേൽ സമയം രാവിലെ 8.30 നാണ് ബന്ദികളെ കൈമാറനുള്ള ധാരണ. എന്നാൽ ആരെയാണ് കൈമാറുന്നതു എന്നതു സംബന്ധിച്ചുള്ള പട്ടിക ഹമാസ് നൽകിയിട്ടില്ലെന്നും ഇത് കരാർ ലംഘനമാണെന്നും ഇസ്രയേൽ പറയുന്നു. വേണ്ടി വന്നാൽ അമേരിക്കയുടെ സഹായത്തോടെ യുദ്ധം പുഃനരാരംഭിക്കും. ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളേയും തിരികെ രാജ്യത്തിനു വിട്ടു നൽകണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.

42 ദിവസത്തേക്കാണ് വെടി നിർത്തൽ കരാർ. അതിനിടെ ഹമാസ് ബന്ദികളാക്കിയ 33 പേരെ ഘട്ടം ​ഘട്ടമായി മോചിപ്പിക്കും. അതിൽ ആദ്യ മൂന്ന് പേരെയാണ് ഇന്ന് മോചിപ്പിക്കുന്നത്. ഇവർ 30 വയസിൽ താഴെയുള്ള ഇസ്രയേൽ വനിതാ സൈനികരാണെന്ന വിവരങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശാദാംശങ്ങൾ ഇസ്രയേൽ നീതിന്യായ വകുപ്പ് പുറത്തു വിട്ടിരുന്നു. ഇതിൽ 95 പേരെയാണ് ആദ്യ ഘട്ടത്തിൽ ഇസ്രയേൽ മോചിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും