യുക്രൈന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സ്റ്റാന്‍സ്ലീവിന്റെ ചിത്രം 
World

കൊല്ലേണ്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന യുക്രൈന്‍ വെബ്‌സൈറ്റ്; റഷ്യന്‍ കമാന്‍ഡറെ 'ഇല്ലാതാക്കിയെന്ന്' പ്രഖ്യാപനം

യുക്രൈന്റെ ശത്രുക്കളെ തുറന്നു കാണിക്കുന്നു എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്


പ്രഭാത നടത്തത്തിനിറങ്ങിയ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. യുക്രൈന്റെ 'ബ്ലാക്ക് ലിസ്റ്റില്‍' ഉള്‍പ്പെട്ട മുന്‍ സബ്മറൈന്‍ കമാന്‍ഡര്‍ സ്റ്റാന്‍സ്ലീവ് റിട്‌സ്‌കി ആണ് കൊല്ലപ്പെട്ടത്. ഏഴു തവണ വെടിയേറ്റ സ്റ്റാന്‍സ്ലീവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. 

കൊല്ലപ്പെട്ടതിന് പിന്നാലെ, സ്റ്റാന്‍സ്ലീവിന്റെ ചിത്രം യുക്രൈന്‍ വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിച്ചു. 'ഇല്ലാതാക്കി' എന്ന ക്യാപ്ഷനോടെയാണ് ഇയാളുടെ ചിത്രം യുക്രൈന്‍ വെബ്‌സൈറ്റ് ആയ 'Myrotvorets'-ല്‍ പ്രത്യക്ഷപ്പെട്ടത്. യുക്രൈന്റെ ശത്രുക്കളെ തുറന്നു കാണിക്കുന്നു എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റാണ് ഇത്. ഈ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ള രണ്ട് റഷ്യക്കാര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. റഷ്യയിലെ പ്രമുഖ സൈനിക വ്‌ലോഗര്‍ ആയ വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കിയുടെയും ജേര്‍ണലിസ്റ്റ് ദര്യ ദുഗിനയുടെയും വിവരങ്ങള്‍ ഈ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു. 

സ്റ്റാന്‍സ്ലീവിന്റെ കൊലപാതകത്തില്‍ ഒരു 64കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റാന്‍സ്ലീവിന്റെ എല്ലാ ദിവസത്തേയും ജോഗിങ് വിവരങ്ങള്‍ അപ്ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ ട്രാക്ക് ചെയ്താണ് ഇയാള്‍ ആക്രമണത്തിന് പദ്ധതിയിട്ടത് എന്നാണ് പ്രാഥമിക വിവരം. 

കരിങ്കടലില്‍ പട്രോളിങ് നടത്തിയിരുന്ന റഷ്യന്‍ അന്തരര്‍വാഹിനിയുടെ കമാന്‍ഡര്‍ ആയിരുന്നു സ്റ്റാന്‍സ്ലീവ്. യുക്രൈന്‍ നഗരമായ വിന്നിറ്റ്‌സ്യയില്‍ 2022ല്‍ നടന്ന മിസൈല്‍ ആക്രമണം അന്തര്‍വാഹിനിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തത് സ്റ്റാന്‍സ്ലീവ് ആണെന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്. ഈ ആക്രമണത്തില്‍ 23പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  മിലന്‍ കുന്ദേര അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT