Salam Air announces resumption of services in Muscat-Kozhikode sector salam air/x
World

പ്രവാസികൾക്ക് ആശ്വാസം; സലാം എയർ സർവീസ് പുനഃരാരംഭിക്കും

എല്ലാ ദിവസവും രാത്രി 11.05ന് മാക്സത്തിൽ നിന്ന് പുറപ്പെടുത്ത വിമാനം രാവിലെ 4.05 ന് കോഴിക്കോട് എത്തും. ഇപ്പോൾ ബുക്ക് ചെയ്യുകയാണെങ്കിൽ 6000 രൂപ മുതലുള്ള ടിക്കറ്റുകളും ലഭ്യമാണ്.

സമകാലിക മലയാളം ഡെസ്ക്

മ​സ്ക​ത്ത്: ഒമാനിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയുന്നവർ കൂടുതൽ ആശ്രയിക്കുന്നത് സലാം എയർ എന്ന വിമാനമാണ്. വളരെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് എത്താൻ കഴിയും എന്നുള്ളത് സമയ കൃത്യത പാലിക്കുന്നതുമാണ് യാത്രക്കാരെ സലാം എയറിലേക്ക് കൂടുതൽ ആകർഷിക്കുന്ന ഘടകം. എന്നാൽ കഴിഞ്ഞ ദിവസം മസ്‌കത്ത്- കോഴിക്കോട് സെക്ടറിലെ സർവീസുകൾ താത്കാലികമായി അവസാനിപ്പിക്കുന്നു എന്ന വാർത്ത പ്രവാസികളെ ഞെട്ടിച്ചിരുന്നു.

എന്നാൽ സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുയാണ് സലാം എയർ. ജൂലൈ ഏഴ് മുതല്‍ നിര്‍ത്തിവെച്ച മസ്‌കത്ത്- കോഴിക്കോട് സെക്ടറിലെ സർവീസുകൾ ഈ മാസം 12 മുതല്‍ പുനഃരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റു ദിവസങ്ങളിലേക്ക് മാറ്റി നല്‍കുമെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

എല്ലാ ദിവസവും രാത്രി 11.05ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുത്ത വിമാനം രാവിലെ 4.05 ന് കോഴിക്കോട് എത്തും. ഇപ്പോൾ ബുക്ക് ചെയ്യുകയാണെങ്കിൽ 6000 രൂപ മുതലുള്ള ടിക്കറ്റുകളും ലഭ്യമാണ്. മ​റ്റു വി​വ​ര​ങ്ങ​ൾക്ക്  SalamAir.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ +968 24272222 എ​ന്ന ന​മ്പ​റി​ലൂ​ടെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സീ​സ​ണ്‍ സ​മ​യ​മാ​യ​തി​നാ​ല്‍ നേരത്തെ മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്ക് സലാം എയർ സർവീസ് റദ്ദാക്കിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പലരും നാ​ട്ടി​ലെ​ത്താ​ന്‍ വൻ തുക നൽകി മറ്റു വിമാനങ്ങളിൽ ടിക്കറ്റ് എടുക്കാൻ ശ്രമം തുടങ്ങിയിരുന്നു. അതിനിടയിലാണ് സർവീസ് പുനഃരാരംഭിക്കുമെന്ന് സലാം എയർ വ്യക്തമാക്കിയത്. ഇത് പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

Salam Air announces resumption of services in Muscat-Kozhikode sector

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT