ഫോട്ടോ: ട്വിറ്റർ 
World

ആശങ്കകൾ നീങ്ങുന്നു; സല്‍മാന്‍ റുഷ്ദി ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് മുന്‍ ഭാര്യ പദ്മ ലക്ഷ്മി

ഇന്ത്യന്‍- അമേരിക്കന്‍ എഴുത്തുകാരിയും മോഡലും ടിവി അവതാരകയുമാണ് പദ്മ ലക്ഷ്മി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: കുത്തേറ്റ് ചികിത്സയില്‍ക്കഴിയുന്ന എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുന്‍ ഭാര്യ പദ്മ ലക്ഷ്മി. ആശങ്കകൾ നീങ്ങുന്നതായും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്നും അവർ ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി.

ഇന്ത്യന്‍- അമേരിക്കന്‍ എഴുത്തുകാരിയും മോഡലും ടിവി അവതാരകയുമാണ് പദ്മ ലക്ഷ്മി. 2004 ലാണ് സല്‍മാന്‍ റുഷ്ദിയും പദ്മ ലക്ഷ്മിയും വിവാഹിതരായത്. 2007 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി കുടുംബം സ്ഥിരീകരിച്ചിരുന്നു. അതിക്രൂരമായ ആക്രമണം ഉണ്ടായിട്ടും സ്വതസിദ്ധമായ നർമ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചതെന്ന് മകൻ സഫർ റുഷ്ദി അറിയിച്ചു. 

റുഷ്ദി സംസാര ശേഷി വീണ്ടെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലിയും വ്യക്തമാക്കിയിരുന്നു. ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം