സ്വീഡനിൽ വെടിവെയ്പ്പ് എക്സ്
World

സ്കൂളില്‍ വെടിവെയ്പ്പ്; സ്വീഡനിൽ 10 പേർ കൊല്ലപ്പെട്ടു

അക്രമി സ്വയം ജീവനൊടുക്കിയെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ഓറെബ്രോ: സ്വീഡനിലെ ഓറെബ്രോയിൽ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കുടിയേറ്റക്കാരും പ്രാഥമിക വിദ്യാഭ്യാസം നേടാത്തതും ഉന്നത വിദ്യാഭ്യാസത്തിനുള്ള ഗ്രേഡുകൾ ഇല്ലാത്തതുമായ ആളുകൾ പഠിക്കുന്ന ക്യാമ്പസ് റിസ്‌ബെര്‍ഗ്‌സ്‌കയിലാണ് വെടിവയ്പുണ്ടായത്.

ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.33 ഓടെയാണ് ആക്രമണം നടന്നത്. സ്റ്റോക്കോം നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. അക്രമി സ്വയം ജീവനൊടുക്കിയെന്നാണ് സൂചന. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമിക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അറിയുന്നത്. എന്നാൽ ആക്രമണ ലക്ഷ്യം വ്യക്തമല്ല. 2000 ഓളം വിദ്യാർഥികൾ പഠിക്കുന്ന ക്യാമ്പസിലാണ് ആക്രമണം ഉണ്ടായത്. ആക്രമത്തെ പ്രധാനമന്ത്രി അപലപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT