Israel PM Benjamin Netanyahu A P
World

ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി; പ്രതിരോധ കരാറുകളില്‍ നിന്ന് ഇറ്റലി പിന്മാറി

2006 ലാണ് ഇസ്രയേല്‍ ഇറ്റലിയുമായുള്ള കരാര്‍ അംഗീകരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റോം: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി. ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ കരാറുകളില്‍ നിന്നും പിന്മാറുന്നതായി ഇറ്റലി. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള പ്രതിരോധ കരാര്‍ പുതുക്കല്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു.

2006 ലാണ് ഇസ്രയേല്‍ ഇറ്റലിയുമായുള്ള കരാര്‍ അംഗീകരിക്കുന്നത്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും കരാര്‍ പുതുക്കും. പ്രതിരോധ വ്യവസായങ്ങള്‍, സൈനികര്‍ക്കുള്ള വിദ്യാഭ്യാസം പരിശീലനം, ഗവേഷണം വികസനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലെ സഹകരണമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്പില്‍ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായിരുന്നു ഇറ്റലി.

ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ജോര്‍ജിയ മെലോനി ശക്തമായി വിമര്‍ശിച്ചിരുന്നു. ലിയോ മാര്‍പാപ്പയ്ക്ക് എതിരെ ട്രംപ് നടത്തിയ വിമര്‍ശനങ്ങളെയും മെലോനി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് കരാറില്‍ നിന്നുള്ള പിന്മാറ്റം. കരാര്‍ പുതുക്കുന്നില്ലെന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇസ്രയേല്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

Unexpected setback for Israel; Italy withdraws from defense contracts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

ബിവറേജ് പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി പൊലീസ്

നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി; ആധാര്‍ പരിശോധിക്കും, തിലകം നിര്‍ബന്ധം

'കാശും പ്രശസ്തിയും സിനിമയിൽ ആണ് കൂടുതൽ; 55 വർഷത്തോളം ഇവിടെ നിൽക്കാൻ പറ്റി എന്നത് തന്നെ വലിയ കാര്യമല്ലേ'

നിങ്ങൾ വാങ്ങുന്ന ചായപ്പൊടി മായമില്ലാത്തതാണോ? വീട്ടിൽ പരിശോധിക്കേണ്ടത് ഇങ്ങനെ