ഷെയ്ഖ് ഹസീന File Photo
World

ഈ വര്‍ഷം തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; അവാമി ലീഗ് തിരികെ വരുമോ?

തോല്‍വി ഭയന്നാണ് എതിരാളികള്‍ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതിരുന്നതെന്നും ഹസീന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഈ വര്‍ഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിവാദങ്ങളും തുടരുന്നതിനിടെയെത്തിയ ഈ പ്രസ്താവന ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

തന്റെ രാജ്യത്തേക്ക് തിരിച്ചുപോകുമെന്നത് ഉറച്ച തീരുമാനമാണെന്ന് ഹസീന വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുമായുള്ള ബന്ധം അവസാനിച്ചിട്ടില്ലെന്നും ബംഗ്ലാദേശിന്റെ ഭാവിയില്‍ തനിക്ക് ഇപ്പോഴും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ മൂല്യങ്ങള്‍ക്കെതിരായ ആക്രമണമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

2024ല്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ശക്തമായതിനെ തുടര്‍ന്ന് ഷെയ്ഖ് ഹസീന അധികാരം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു. അതിന് ശേഷം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തെരഞ്ഞെടുപ്പുകളും അധികാരമാറ്റവും രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ഹസീനയുടെ പാര്‍ട്ടിയായ ആവാമി ലീഗിന്റെ രാഷ്ട്രീയ ഭാവിയും രാജ്യത്ത് തുടരുന്ന നിയമ-രാഷ്ട്രീയ വിവാദങ്ങളും ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.

ഹസീന തിരിച്ചുവരുമെന്ന പ്രഖ്യാപനം ബംഗ്ലാദേശിലെ നിലവിലെ ഭരണകൂടത്തിനും പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മടങ്ങിവരവ് യാഥാര്‍ഥ്യമാകുകയാണെങ്കില്‍ രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വീണ്ടും വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒരുപക്ഷേ അവാമി ലീഗിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും അവരുടെ തിരിച്ചുവരവ് കാരണമായേക്കാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമങ്ങളിലും ആളുകള്‍ കൊല്ലപ്പെട്ടതിലും ഹസീന കുറ്റക്കാരിയാണെന്ന് ബംഗ്ലാദേശിലെ കോടതി വിധിച്ചിരുന്നു. വധശിക്ഷയുള്‍പ്പെടെ വിധിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് ഹസീന അഭിമുഖത്തില്‍ പറഞ്ഞു. തന്റെ അഭാവം മൗനമായി കാണേണ്ടതില്ലെന്നും അവാമി ലീഗിന്റെ രാഷ്ട്രീയ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. തോല്‍വി ഭയന്നാണ് എതിരാളികള്‍ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Sheikh Hasina says she will return to Bangladesh this year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ആഴ്ചയിൽ ഒരിക്കൽ വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കണം, പാത്രം കഴുകുന്ന സ്പോഞ്ച് വൃത്തിയാക്കാൻ ചില ടിപ്സ്

'ഞാൻ തീരെ സുഖത്തിലായിരുന്നില്ല, ഒറ്റ ദിവസം കൊണ്ട് അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം; ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന്' ഉണ്ണി മുകുന്ദൻ

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് അവസരം; ക്ലിനിക്കൽ ക്ലർക്‌ഷിപ്പിന് അപേക്ഷിക്കാം

ഒരാഴ്ചത്തെ ക്ഷീണം മാറ്റാം, വീക്കൻഡിൽ ശീലിക്കേണ്ട 8 കാര്യങ്ങൾ