വീഡിയോ സ്‌ക്രീന്‍ഷോട്ട് 
World

ഒരു പിടി ഗോതമ്പിനായി തിക്കും തിരക്കും; ലോറി തടഞ്ഞ് ഭക്ഷ്യധാന്യം കൈക്കലാക്കാന്‍ തെരുവു പോര്; പാകിസ്ഥാനില്‍നിന്ന് ഞെട്ടിക്കുന്ന വിഡിയോ

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന പാകിസ്ഥാനില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന പാകിസ്ഥാനില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഭക്ഷണ സാധനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തെരുവില്‍ തിക്കിത്തിരക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

പെഷവാറില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവന്ന ലോറിക്ക് ചുറ്റും തിക്കി തിരിക്കുന്ന ആളുകളുെ വീഡിയോയില്‍ കാണാം. 

ഭക്ഷണ സാധനങ്ങളുമായി പോവുകയായിരുന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് റംസാന്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഐഎംഎഫിനെ സമീപിച്ചിരുന്നെങ്കിലും ലോണ്‍ വ്യവസ്ഥകളില്‍ തര്‍ക്കം തുടരുന്നതിനാല്‍ ഇതുവരെയും സഹായം ലഭിച്ചിട്ടില്ല. വിഷത്തില്‍ പാകിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ചാം ക്ലാസ് യോഗ്യത, ചൈൽഡ് കെയർ സെന്ററിൽ കുക്ക് ആകാം; അഭിമുഖത്തിലൂടെ നിയമനം

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO