റോമിയോ നാൻസ് 
World

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു; 23കാരന് വേണ്ടി തിരച്ചിൽ

23കാരനായ റോമിയോ നാൻസ് എന്നായാളാണ് പ്രതി

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്‌ടൺ: യുഎസിൽ വീണ്ടും വെടിവെപ്പ്. ഷിക്കാഗോയ്ക്ക് സമീപം രണ്ട് വീടുകളിലുണ്ടായ വെടിവയ്‌പിൽ ഏഴു പേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേഴ്‌സ് റോഡ് 2200 ബ്ലോക്കിൽ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിയോടെ സംഭവം. 23കാരനായ റോമിയോ നാൻസ് എന്നായാളാണ് പ്രതി. വെടിവെപ്പിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്തു നിന്നും കാറിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. മരിച്ച ഏഴ് പേരും ഒരു കുടുംബത്തിലുള്ളവരാണ്.

അഞ്ച് പേരുടെ മൃതദേഹങ്ങൾ വീടിനുള്ളിലും രണ്ട് പേരുടെ പുറത്തുനിന്നും കണ്ടെത്തിയതായി സംഭവസ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. പ്രതി റോമിയോയും ഈ വീടുകൾക്ക് സമീപമാണ് താമസിക്കുന്നത്. മരിച്ചവരും പ്രതിയും തമ്മിൽ മുൻപരിചയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല. 

റോമിയോ നാസിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ചുവപ്പ് കാറിലാണ് ഇയാൾ കടന്നത്. ഇയാളുടെ പക്കൽ ആയുധങ്ങളുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു; 200 രൂപയിലേറെ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു