ശുഭാംശു ശുക്ലയും സംഘവും പേടകത്തില്‍(Shubhamshu Shukla)  എക്‌സ്
World

'41 വര്‍ഷത്തിന് ശേഷം നമ്മള്‍ വീണ്ടും ബഹിരാകാശത്ത്! അഭിമാനം കൊണ്ട് നെഞ്ച് നിറയണം'; ഇന്ത്യയോട് ശുഭാംശു

''നിങ്ങള്‍ എല്ലാവര്‍ക്കുമൊപ്പമാണ് ഞാനെന്ന് എന്റെ ചുമലില്‍ പതിച്ച ത്രിവര്‍ണ പതാക എന്നോടു പറയുന്നു. ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല. പക്ഷേ, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്''.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബഹിരാകാശത്തുനിന്ന് ഹിന്ദിയില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ശുഭാംശു ശുക്ലയുടെ സന്ദേശം. പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെയാണ് ശുഭാംശുവിന്റെ സന്ദേശമെത്തിയത്. ആക്‌സിയം -4 ദൗത്യത്തിന്റെ ഭാഗമായി ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ശുഭാംശു ഉള്‍പ്പെടെ നാലുപേര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു.

''നമസ്‌കാരം, എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വര്‍ഷത്തിനുശേഷം നമ്മള്‍ വീണ്ടും ബഹിരാകാശത്തെത്തി. ഇത് വളരെ ആശ്ചര്യജനകമായ യാത്രയാണ്. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ ചുറ്റുകയാണ് ഞങ്ങള്‍. നിങ്ങള്‍ എല്ലാവര്‍ക്കുമൊപ്പമാണ് ഞാനെന്ന് എന്റെ ചുമലില്‍ പതിച്ച ത്രിവര്‍ണ പതാക എന്നോടു പറയുന്നു. ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല. പക്ഷേ, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയില്‍ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം. നന്ദി. ജയ് ഹിന്ദ്! ജയ് ഭാരത്!'', ശുഭാംശു പറഞ്ഞു.

എല്ലാം ദൈവത്തിന്റെ അനുഗ്രഹമെന്ന് ശുഭാംശുവിന്റെ പിതാവ് ശംഭുദയാല്‍ ശുക്ല പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത് ഭാരത് എന്നതിലേക്കുള്ള ചവിട്ടുപടിയാണ് ശുഭാംശുവിന്റെ ഈ നേട്ടെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. നാളെ വൈകുന്നേരം നാലരയോടെ പേടകം ബഹിരാകാശനിലയത്തില്‍ ഡോക്ക് ചെയ്യും.

Shubhamshu Shukla's message from space for Indians in Hindi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT