11 ആഴ്ചക്കാലം ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഗാസയില്‍ പട്ടിണി അതിരൂക്ഷമായിരുന്നു.  പിടിഐ
World

ഉപരോധം അവസാനിച്ചു, ഗാസയിലേയ്ക്ക് ഭക്ഷണം എത്തിത്തുടങ്ങി; 100 ട്രക്കുകള്‍ക്ക് അനുമതി

11 ആഴ്ചക്കാലം ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഗാസയില്‍ പട്ടിണി അതിരൂക്ഷമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കെയ്‌റോ: ഈജിപ്ത് വഴിയുള്ള ട്രക്കുകള്‍ക്ക് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചതോടെ ഗാസയിലേക്ക് ഭക്ഷണം എത്തി തുടങ്ങി. ബ്രെഡും ബേബി ഫുഡും അടക്കമുള്ള സാധനങ്ങളാണ് എത്തിച്ച് തുടങ്ങിയത്. 11 ആഴ്ചക്കാലം ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഗാസയില്‍ പട്ടിണി അതിരൂക്ഷമായിരുന്നു. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ട്രക്കുകള്‍ കടന്നുപോകാന്‍ ഇസ്രയേല്‍ അനുമതി നല്‍കുകയായിരുന്നു. ഭക്ഷണത്തിന് പുറമെ മെഡിക്കല്‍ ഉപകരണങ്ങളും ഗാസയിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്. 100 ട്രക്കുകള്‍ക്കാണ് ഗാസയിലേക്ക് പ്രവേശിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കിയിരിക്കുന്നത്.

മാര്‍ച്ചിലാണ് ഗാസയിലേക്കുള്ള എല്ലാ സാധനങ്ങള്‍ക്കും മേല്‍ ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളില്‍ നാലിലൊന്ന് പേരും പട്ടിണിയിലായെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.

2023 ഒക്ടോബര്‍ 7ന് ആരംഭിച്ച യുദ്ധത്തിന്റെ പിന്നാലെ ഗാസയില്‍ മാത്രം 53,600 പേര്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മേഖലയിലെ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ വ്യാപകമാണെന്നും വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

SCROLL FOR NEXT