ബ്രിക്സ് നേതാക്കൾ/ പിടിഐ 
World

ബ്രിക്‌സില്‍ ആറു രാജ്യങ്ങള്‍ കൂടി; പാകിസ്ഥാനെ  ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം തള്ളി

അര്‍ജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെയാണ് ബ്രിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ് ബര്‍ഗ്: ബ്രിക്‌സ് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജൊഹന്നാസ് ബര്‍ഗില്‍ നടന്ന ഉച്ചകോടിയില്‍ തീരുമാനം. ആറ് രാജ്യങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അതേസമയം ബ്രിക്‌സില്‍ പാകിസ്ഥാനെ  ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടു. 

അര്‍ജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെയാണ് ബ്രിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. 2024 ജനുവരി ഒന്നു മുതല്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തില്‍ വരും. 

ഇതോടെ ലോകത്തെ ഒമ്പത് വന്‍ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ആറെണ്ണവും ബ്രിക്‌സില്‍ അംഗങ്ങളായി. ബ്രിക്‌സ് അംഗരാജ്യങ്ങളുടെ എണ്ണം വിപുലീകരിക്കുന്നതിനോട് ഇന്ത്യ യോജിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 

നിലവിലുള്ള അംഗരാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള വിപുലീകരണം മാത്രമേ പാടുള്ളൂ. സമവായത്തിലൂടെ, നിലവിലെ എല്ലാ അംഗരാജ്യങ്ങളുടേയും പിന്തുണയോടെയുള്ള വിപുലീകരണത്തെയാണ് ഇന്ത്യ അനുകൂലിക്കുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. 

ഇതോടെയാണ് പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് നിലവില്‍ ബ്രിക്‌സില്‍ അംഗങ്ങളായിരുന്ന രാജ്യങ്ങള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'തിരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

SCROLL FOR NEXT