ഹമാസ് ബന്ദികളെ പാര്‍പ്പിച്ച തുരങ്കം  എക്‌സ്
World

'ഭൂമിയില്‍ നിന്ന് 66 അടി താഴെ, ഇരുമ്പ് വാതിലുകൊണ്ട് അടച്ചത്'; ഹമാസ് ബന്ദികളെ പാര്‍പ്പിച്ച തുരങ്കം, വിഡിയോ

ബന്ദികളാക്കിയ ആറ് പേരെ ഹമാസ് കൊലപ്പെടുത്തിയെന്നു സൈന്യം ആരോപിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരുന്ന തുരങ്കത്തിന്റെ വിഡിയോ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. ഇരുമ്പ് വാതിലുകൊണ്ട് അടച്ച തുരങ്കം ഇരുണ്ടതും ഇടുങ്ങിയതുമാണെന്ന് ദൃശ്യങ്ങളില്‍ കാണാം. തുരങ്കത്തില്‍ പല ഇടങ്ങളിലായി രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്. ബുള്ളറ്റുകള്‍, ചെസ്സ് സെറ്റ് എന്നിവയും വിഡിയോയില്‍ കാണാം. ഭൂമിയില്‍ നിന്ന് 20 മീറ്റര്‍ (66 അടി) താഴെ, 170 സെന്റീമീറ്ററില്‍ താഴെ (5.6 അടി) ഉയരവും 80 സെന്റീമീറ്റര്‍ (32 ഇഞ്ച്) വീതിയും തുരങ്കത്തിനുണ്ട്.

തുരങ്കത്തിനുള്ളില്‍ കലാഷ്നിക്കോവ് റൈഫിള്‍ മാഗസിനുകള്‍, മൂത്രം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ അടങ്ങിയ ബാഗുകള്‍, ടോയ്ലറ്റായി കുഴിയില്‍ ബക്കറ്റ് എന്നിവയും കാണാം. സ്ത്രീകളുടെ വസ്ത്രങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബന്ദികളാക്കിയ ആറ് പേരെ ഹമാസ് കൊലപ്പെടുത്തിയെന്നു സൈന്യം ആരോപിച്ചിരുന്നു. ബന്ദികളുടെ മരണത്തില്‍ ഫൊറന്‍സിക് സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് സൈന്യം വിഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൈന്യം വിഡിയോ ചിത്രീകരിച്ചതെന്ന് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇന്നലെയാണ് സൈന്യം വിഡിയോ പുറത്തുവിട്ടത്.

ഹമാസ് ബന്ദികളാക്കിയ ആറ് പേരും ഓഗസ്റ്റ് 29 ന് രാത്രി കൊല്ലപ്പെട്ടെന്നും ഡാനിയല്‍ ഹഗാരി പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം തെക്കന്‍ ഗാസ പ്രദേശമായ റാഫയില്‍ നിന്ന് ഇസ്രയേല്‍ സൈനികര്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തുരങ്കത്തിലുണ്ടായിരുന്ന രണ്ട് ഹമാസ് തോക്കുധാരികളെ വധിച്ചതായും ഡാനിയല്‍ ഹഗാരി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !