വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയപ്പോൾ, സ്ക്രീൻഷോട്ട് 
World

യാത്രാമധ്യേ വിമാനത്തിനുള്ളില്‍ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാര്‍; പിന്നീട്- വീഡിയോ 

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ബാങ്കോക്കില്‍ നിന്ന് ഫുക്കറ്റ് ദീപിലേക്ക് പുറപ്പെട്ട എയര്‍ബസ് എ320 വിമാനത്തിലാണ് പാമ്പിനെ കണ്ടത്. 

വിമാനത്തിലെ ഓവര്‍ഹെഡ് കംപാര്‍ട്ട്‌മെന്റിലാണ് പാമ്പിനെ കണ്ടെത്തിയത്. കംപാര്‍ട്ട്‌മെന്റിന് തൊട്ടുതാഴെ ഇരുന്ന യാത്രക്കാരന്‍ പാമ്പിനെ കണ്ട് പരിഭ്രാന്തനായി. പാമ്പിന് രണ്ടടി നീളമുണ്ട്. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ രക്ഷയ്‌ക്കെത്തുകയായിരുന്നു.

ക്യാബിന്‍ ക്രൂ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് പാമ്പിനെ പിടികൂടി. എങ്ങനെയാണ് പാമ്പ് വിമാനത്തിനുള്ളില്‍ കയറിയത് എന്ന കാര്യം വ്യക്തമല്ല. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി