ഡൊണള്‍ഡ് ട്രംപ് ഫയല്‍ ചിത്രം
World

കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഈടാക്കുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും: ട്രംപ്

പസഫിക് അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പല്‍ പാതയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പാനമയിലെ ഈ കനാല്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പാനമ കനാലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിര്‍ത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇല്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പ് നല്‍കി. കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകള്‍ക്ക് പാനമ അന്യായനിരക്ക് ചുമത്തിയിരുന്നു. പസഫിക് അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പല്‍ പാതയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പാനമയിലെ ഈ കനാല്‍.

പാനമ ഈടാക്കുന്ന ഫീസ് തികച്ചും പരിഹാസ്യമാണ്. പ്രത്യേകിച്ചും പാനമയ്ക്ക് യുഎസ് നല്‍കിയ ഔദാര്യം കണക്കിലെടുത്താല്‍. കപ്പലുകള്‍ക്ക് അന്യായനിരക്ക് ഏര്‍പ്പെടുത്തുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പാനമ കനാലിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും. കനാലിന്റെ അധികാരം തെറ്റായ കരങ്ങളിലേക്ക് എത്താന്‍ യുഎസ് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. പാനമ കനാല്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെക്കുറിച്ചും ട്രംപ് ആശങ്കകളുയര്‍ത്തിയിട്ടുണ്ട്.

1914ലാണ് യുഎസ് പാനമ കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1977-ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഒപ്പുവച്ച കരാറിലൂടെ കനാലിന്റെ നിയന്ത്രണം പാനമയ്ക്കു നല്‍കുകയായിരുന്നു. 1999-ല്‍ കനാലിന്റെ നിയന്ത്രണം പൂര്‍ണമായും പാനമ ഏറ്റെടുത്തു. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന്റെ 5 ശതമാനവും പാനമ കനാല്‍ വഴിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു