ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം പ്രതീകാത്മ ചിത്രം
World

വെള്ളപ്പൊക്കത്തില്‍ കാറില്‍ കുടുങ്ങി; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ക്വീന്‍സ്ലന്‍ഡ്: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദ്ദേഹം കണ്ടെത്തിയതെന്നു ഓസ്ട്രേലിയയിലെ കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.

''ഓസ്ട്രേലിയയില്‍ ഹൃദയഭേദകമായ ദുരന്തം: ക്വീന്‍സ്ലന്‍ഡിലെ മൗണ്ട് ഇസക്കടുത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ വംശജയുടെ ജീവന്‍ നഷ്ടപ്പെട്ടു. മരിച്ച വ്യക്തിയുടെ കുടുംബത്തിനെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആവശ്യമായ എല്ലാ സഹായത്തിനും തങ്ങള്‍ കുടുംബവുമായി ബന്ധപ്പെടുകയാണ്,'' ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ മരിച്ച യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച ക്യൂന്‍സ്ലാന്റില്‍ വെള്ളപ്പൊക്കത്തില്‍ ഭാഗികമായി മുങ്ങിയ കാറിനുള്ളില്‍ 28 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു, തമ്മിലടിയില്‍ കെപിസിസി നടപടി; ഇന്നത്തെ 5 പ്രധാന വര്‍ത്തകള്‍

ചൈന മാസ്റ്റേഴ്‌സ് ഫൈനലില്‍ ചൈനയെ കീഴടക്കി; ചരിത്രമെഴുതി സാത്വിക് - ചിരാഗ് സഖ്യം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്