കനാലില്‍ വീണ നായയെ രക്ഷിക്കുന്ന ദൃശ്യം 
World

കാലില്‍ പിടിച്ച് കൂട്ടുകാര്‍, തല കുത്തനെ തൂങ്ങിക്കിടന്ന് നായയെ രക്ഷിച്ചു; യുവാക്കളുടെ സാഹസികത- വീഡിയോ

 ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സ്വന്തം ജീവന്‍ പോലും പണയം വച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിരവധിപ്പേരുണ്ട്. കനാലില്‍ വീണ നായയെ രക്ഷിക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നടത്തുന്ന പരിശ്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

 ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ചെളിനിറഞ്ഞ കനാലില്‍ വീണ ഒരു നായയെ രക്ഷിക്കാനാണ് വിദ്യാര്‍ഥികളുടെ ശ്രമം. അബദ്ധത്തില്‍ കനാലിലേക്ക് വീണ വളര്‍ത്തു നായയെ രക്ഷിക്കാനായി അതിന്റെ ഉടമ ആളുകളോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കനാലിനോട് ചേര്‍ന്ന് ഉയരത്തിലുള്ള മതിലുള്ളതിനാല്‍ നായയെ രക്ഷിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. അതിനിടെ ഏറെ സമയമായി വെള്ളത്തില്‍ ഉയര്‍ന്നുകിടക്കാന്‍ ശ്രമിച്ചതുമൂലം നായ ക്ഷീണിച്ച് ഏത് നിമിഷവും മുങ്ങി പോകാമെന്ന അവസ്ഥയിലായിരുന്നു.

ഈ സമയം അവിടേക്ക് എത്തിയ ജാക്ക് സ്‌പെന്‍സര്‍, ബെന്‍ കാംഫര്‍ എന്നീ യുവാക്കള്‍ നായയെ സഹായിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. കൂട്ടത്തില്‍ പൊക്കകാരനായ ബെന്‍ കനാലിലേക്ക് ഇറങ്ങാന്‍ തയാറായി. ഇവരുടെ ശ്രമങ്ങള്‍ കണ്ട് മറ്റുചിലരും സഹായിക്കാനായി അടുത്തെത്തി. ഇവരെല്ലാവരും ചേര്‍ന്ന് ബെന്നിന്റെ രണ്ടുകാലിലും ശക്തിയായി പിടിച്ച് മതിലിന്റെ മുകള്‍ഭാഗത്ത് നിലകൊണ്ടു. അങ്ങനെ തല കുത്തനെ തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍ ബെന്‍ സധൈര്യം നായയുടെ നേര്‍ക്ക് കൈകള്‍ നീട്ടി. 

ഈ സമയമത്രയും കനാലിന്റെ മതിലില്‍ കൈകള്‍ ഉയര്‍ത്തി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു നായ. നായയ്ക്ക് അരികിലേയ്ക്ക് എത്താന്‍ ബെന്നിന് ഏറെ ആയാസം വേണ്ടിവന്നു. ഒടുവില്‍ ബെന്നിന് നായയുടെ കോളര്‍ ബെല്‍റ്റില്‍ പിടുത്തംകിട്ടി. പിന്നീട് ഒരു നിമിഷം പോലും വൈകാതെ സര്‍വശക്തിയുമെടുത്ത് നായയെ കനാലില്‍ നിന്നും യുവാവ് ഉയര്‍ത്തിയെടുക്കുകയായിരുന്നു. ചുറ്റും കൂടി നിന്നവരുടെയെല്ലാം സഹായത്തോടെ കരയിലേക്ക് നായയെ എത്തിക്കുന്നതും വിഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT