ചിത്രം: എഎഫ്പി 
World

ഫൈറ്റര്‍ ജെറ്റുകളും ടാങ്കുകളും കൊണ്ട് ഏറ്റുമുട്ടല്‍; തെരുവുകള്‍ നിറയെ മൃതദേഹങ്ങള്‍, സുഡാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 ആയി, അടങ്ങാതെ ഇരു സേനകളും

ഇരു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 ആയി

സമകാലിക മലയാളം ഡെസ്ക്

രു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 ആയി. 1,800പേര്‍ക്ക് പരിക്കേറ്റതായി യുഎന്‍ പ്രതിനിധി വോള്‍ക്കര്‍ പെര്‍തെസ് പറഞ്ഞു. ടാങ്കുകളും ആര്‍ട്ടിലറികളും ഉപയോഗിച്ചാണ് ഇരു സേനാ വിഭാഗങ്ങളും പോരാടുന്നത്. ഫൈറ്റര്‍ ജെറ്റുകള്‍ ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ ബോംബ് ഇടുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് യുഎന്‍ വിലയിരുത്തല്‍. തലസ്ഥാന നഗരമായ ഖാര്‍തോമില്‍ തെരുവുകളില്‍ നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, സംഘര്‍ഷത്തില്‍ എത്ര സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ വന്നിട്ടില്ല. ശനിയാഴ് മുതലാണ് അധികാരത്തിന് വേണ്ടി രണ്ട് സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുഡാന്‍ സൈന്യവും പാരാ മിലിട്ടറി വിഭാഗമായ റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സും തമ്മിലാണ് ഏറ്റുമുട്ടല്‍. സൈനിക മേധാവി ജനറല്‍ അബ്ദുള്‍ ഫത്തേ അല്‍-ബുര്‍ഹാന്‍ ആണ് നിലവില്‍ രാജ്യത്തിന്റെ പ്രസിഡന്റ്. ആര്‍എസ്എഫ് ജനറല്‍ മുഹമ്മദ് ഹംദാന്‍ ആണ് വൈസ് പ്രസിഡന്റ്.ഇവര്‍ തമ്മിലുള്ള അധികാര വടംവലിയാണ് സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിലേക്ക് നയിച്ചത്. 

നിരവധിപേരാണ് സുഡാനില്‍ കുടുങ്ങി കിടക്കുന്നത്. ദിവസങ്ങളായി ഭക്ഷണമില്ലാതെ ജനങ്ങള്‍ വീടുകളില്‍ കുടുങ്ങി കഴിയുകയാണ്. നിരവധി ആശുപത്രികള്‍ അടച്ചുപൂട്ടു. ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലും സുഡാന്റെ അയല്‍ രാജ്യങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. 

' എല്ലായിത്തും ഷെല്‍ ആക്രമണം നടക്കുകയാണ്. അയല്‍വീട്ടില്‍ ഷെല്‍ വീണ് മൂന്നുപേര്‍ മരിച്ചു. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല' -സൗത്ത് ഖാര്‍തോം നിവാസിയും തൊഴിലാളി യൂണിയന്‍ നേതാവുമായ അവേദ്യ മഹമ്മൂദ് കോകോ എഎഫ്പിയോട് പറഞ്ഞു. 

ഖാര്‍തോമിലെ എഞ്ചിനീയറിങ് കോളജ് ലൈബ്രറിയില്‍ 88 വിദ്യാര്‍ഥികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. സുഡാന്‍ സൈന്യത്തെ പിന്തുണ്ക്കുന്ന ഈജിപ്തും ആര്‍എസ്എഫിനെ പിന്തുണയ്ക്കുന്ന സൗദിയും യുഎഇയും വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു സൈനിക തലവന്‍മാരുമായും പ്രത്യേകം ഫോണ്‍ സംഭാഷണം നടത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. യുഎസ് എംബസിയുടെ വാഹനം തിങ്കളാഴ്ച അഗ്നിക്ക് ഇരയായതായി ബ്ലിങ്കന്‍ പറഞ്ഞു. ആര്‍എസ്എഫുമായി ബന്ധമുള്ളവരാണ് എംബസി വാഹനം ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടെന്നും ബ്ലിങ്കന്‍ കൂട്ടി ചേര്‍ത്തു. ഉടനടി 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT