വിമാനത്താവളത്തിലേക്ക് മതില്‍ ചാടി കയറാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ പൗരന് നേരെ താലിബാന്‍ നിറയൊഴിക്കുന്നു, ആസ്‌വക ന്യൂസ് ഏജന്‍സി ദൃശ്യം 
World

കാബൂള്‍ വിമാനത്താവളത്തിലേക്ക് മതില്‍ ചാടി കടക്കാന്‍ ശ്രമം; താലിബാന്‍ വെടിവെച്ചിടുന്ന ദൃശ്യങ്ങള്‍ പുറത്ത് 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ഭരണം പിടിച്ചതോടെ, ജീവഭയത്താല്‍ ആളുകള്‍ കൂട്ടത്തോടെ നാടുവിടുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ഭരണം പിടിച്ചതോടെ, ജീവഭയത്താല്‍ ആളുകള്‍ കൂട്ടത്തോടെ നാടുവിടുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷതേടി ആളുകള്‍ കൂട്ടത്തോടെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയതോടെ, അവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തില്‍ കയറാന്‍ ശ്രമിക്കുന്ന നാട്ടുകാരനെ താലിബാന്‍ ആയുധധാരി വെടിവെയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ആസ്‌വക ന്യൂസ് ഏജന്‍സി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മതില്‍ ചാടി വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയാണ് അഫ്ഗാന്‍ പൗരന്‍. ഇത് കണ്ട താലിബാന്‍ ആയുധധാരി, അഫ്ഗാന്‍ പൗരന് നേരെ വെടിയുതിര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വെടിവച്ചതോടെ അഫ്ഗാന്‍ പൗരന്‍ മതിലില്‍ നിന്ന് തിരിച്ചു ചാടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

'മുന്‍ സര്‍ക്കാരിന്റെ പൊലീസിനെ പോലെ പെരുമാറുമെന്നായിരിക്കും അഫ്ഗാന്‍ പൗരന്‍ വിചാരിച്ചു കാണുക. എന്നാല്‍ താലിബാന്‍ മറ്റൊരു ഭാഷയിലാണ് പെരുമാറുന്നത്' - വീഡിയോ പങ്കുവെച്ച് ആസ്‌വക ന്യൂസ് ഏജന്‍സി കുറിച്ച വാക്കുകളാണിവ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT