ഫോട്ടോ: ട്വിറ്റർ 
World

കാണ്ഡഹാര്‍ ലക്ഷ്യമിട്ട് താലിബാന്‍; വിമാനത്താവളത്തില്‍ റോക്കറ്റാക്രമണം

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്


കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. മൂന്ന് റോക്കറ്റുകള്‍ വിമാനത്താവളത്തില്‍ പതിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും റദ്ദാക്കി. 

മൂന്ന് റോക്കറ്റുകളില്‍ ഒരെണ്ണം റണ്‍ വെയിലാണ് പതിച്ചതെന്ന് എയര്‍പോര്‍ട്ട് മേധാവി മസൂദ് പസ്തൂണ്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 

തകര്‍ന്ന റണ്‍വെ ശരിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഞായറാഴ്ചയോടെ വിമാനത്താവളം പൂര്‍വ്വസ്ഥിതിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തോടെ, അഫ്ഗാനില്‍ താലിബാന്‍ വ്യാപക ആക്രമണമാണ് നടത്തുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഭീകര സംഘടനയുടെ കൈവശമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. 

അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുക്കാന്‍ താലിബന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. നഗരാതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷ പോരാട്ടമാണ് നടക്കുന്നതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ