ബൈഡനെ ആശ്വസിപ്പിക്കുന്ന കമല ഹാരിസ്, പ്രസംഗത്തിനിടെ വികാരാധീനനായ ബൈഡനെ മകള്‍ ആശ്വസിപ്പിക്കുന്നു എപി
World

'വീ ലവ് യു ജോ', കണ്ണീരോടെ ബൈഡന്‍; വികാര നിര്‍ഭര വിടവാങ്ങല്‍

അപ്രതീക്ഷിതമായിട്ടായിരുന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനെ മാറ്റി കമലാ ഹാരിസിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്

Author : ആതിര അഗസ്റ്റിന്‍

വാഷിങ്ടണ്‍: ഷിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്റെ ആദ്യ ദിനം വൈകാരികമായ കാഴ്ചകളായിരുന്നു. യുഎസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോ ബൈഡന്‍ അതിവൈകാരികമായി കണ്ണീരോടെയാണ് ജനങ്ങളോട് വിടവാങ്ങല്‍ പ്രസംഗത്തില്‍ സംസാരിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനെ മാറ്റി കമലാ ഹാരിസിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

പ്രസംഗിക്കുന്നതിന് തൊട്ട് മുമ്പ് മകള്‍ ആഷ്‌ലിയെ പരിചയപ്പെടുത്തുന്നതിടെയാണ് ബൈഡന്‍ വികാര ഭരിതനായത്. പാര്‍ട്ടി അണികള്‍ ജോ നിങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നുവെന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടാണ് ബൈഡനെ വരവേറ്റത്.

കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അറിയാം, ശരിയായ ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മത്സരം തലകീഴായെന്നും ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ സര്‍വേ ഫലം സൂചിപ്പിക്കുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് അല്‍പ്പം മുന്നിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസെന്നാണ്. ഞങ്ങള്‍ നിങ്ങളോട് എന്നും നന്ദിയുള്ളവരാണെന്നായിരുന്നു കമല ഹാരിസ് ബൈഡന് ശേഷം സംസാരിച്ചത്. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം എന്നും ഉണ്ടായിരുന്നുവെന്നും കമല കൂട്ടിച്ചേര്‍ത്തു.

ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡനും മകള്‍ ആഷ്‌ലിയും കണ്‍വെന്‍ഷനില്‍ സംസാരിച്ചു. ട്രംപിനെതിരായ സംവാദത്തില്‍ ബൈഡന്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതിരുന്നത് ഡെമോക്രാറ്റുകള്‍ക്ക് അല്‍പ്പം നിരാശയുണ്ടായുണ്ടായെങ്കിലും കമല ഹാരിസിന്റെ വരവോടെ പാര്‍ട്ടി അണികള്‍ ആവേശത്തിലാണ്. കണ്‍വെന്‍ഷന്റെ അവസാന ദിവസമായ വ്യാഴാഴ്ച പാര്‍ട്ടി ഔദ്യോഗികമായി കമല ഹാരിസിന്റെ നോമിനേഷന്‍ സ്വീകരിക്കുക. ഇന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ സംസാരിക്കും.

കണ്‍വെന്‍ഷന്റെ ഉദ്ഘാടനത്തിന് മുമ്പ് ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തിനെതിരായ പ്രതിഷേധം പുറത്ത് നടന്നു. ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ അണിനിരന്നു. പൊലീസ് സമരക്കാരെ തടയുകയും സംഘര്‍ഷ സാധ്യത ഇല്ലാതാക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT