തീ അണയ്‌ക്കാൻ ശ്രമിക്കുന്ന അ​ഗ്നിരക്ഷാ സേന/ ഫെയ്‌സ്‍‌‌ബുക്ക് 
World

'ടെക്‌നിക് പാളി'; പടക്കം പൊട്ടിക്കുന്നതിനിടെ 28 ഏക്കർ കത്തിനശിച്ചു; 16കാരൻ അറസ്റ്റിൽ

മൂന്ന് മണിക്കൂർ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്

Author : സമകാലിക മലയാളം ഡെസ്ക്

16കാരന്‍ കാണിച്ച ചെറിയ കുസൃതിയില്‍ കത്തി നശിച്ചത് 28 ഏക്കര്‍ പ്രദേശം. അമേരിക്കയിലെ ഇദാഹോയില്‍ ശനിയാഴ്ചയാണ് സംഭവം. വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു. 

'മോര്‍ട്ടാര്‍' ടെക്‌നിക്കിൽ പടക്കം പൊട്ടിക്കുന്നത് കാണിക്കാമെന്ന് പറഞ്ഞാണ് കൂട്ടുകാരെയും കൂട്ടി വിദ്യാര്‍ഥി വന്നത്. ട്യൂബ് ഉപയോഗിച്ച് പടക്കം പൊട്ടിക്കുന്ന ടെക്‌നിക്കാണ് മോര്‍ട്ടാര്‍. എന്നാല്‍ സംഭവം കൈവിട്ടതോടെ കൂട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. അപ്പോഴേക്കും 28 ഏക്കര്‍ പ്രദേശം കത്തി നശിച്ചിരുന്നു. രാത്രി ഒന്‍പതു മണിക്കാണ് തീ പിടിത്തമുണ്ടായത്. 12 മണി വരെ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചതെന്ന് ഈഗിള്‍ പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പടക്കം പൊട്ടിക്കുന്നതില്‍ നിന്നും കൂട്ടുകാര്‍ വിലക്കിയെങ്കിലും വിദ്യാര്‍ഥി അംഗീകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിദ്യാര്‍ഥിയുടെ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT