ടെസ്ല കമ്പനി, ഫയൽ/ എപി 
World

ടെസ്ല ഫാക്ടറിയില്‍ റോബോട്ടിന്റെ ആക്രമണം; എന്‍ജിനീയര്‍ക്ക് ഗുരുതര പരിക്ക്

ഇലക്ട്രിക് വാഹന രംഗത്തെ ഭീമനായ ടെസ്ല കമ്പനിയുടെ ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇലക്ട്രിക് വാഹന രംഗത്തെ ഭീമനായ ടെസ്ല കമ്പനിയുടെ ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റോബോട്ട് ജീവനക്കാരനെ ആക്രമിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ ടെക്‌സാസിലെ ടെസ്ലയുടെ ഫാക്ടറിയിലാണ് സംഭവം. കാറിന്റെ അലുമിനിയം ഘടകഭാഗങ്ങള്‍ ചലിപ്പിക്കാനാണ് റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. എന്‍ജിനീയറെ കുത്തിപ്പിടിച്ച റോബോട്ട്, മുതുകിലും കൈയിലും മുറിവുണ്ടാക്കി. ഫാക്ടറിയുടെ തറയില്‍ രക്തം തളംകെട്ടി നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

റോബോട്ടിന്റെ സോഫ്റ്റ് വെയര്‍ പ്രോഗ്രാം ചെയ്യുന്ന ജോലിയിലാണ് എന്‍ജിനീയര്‍ ഏര്‍പ്പെട്ടിരുന്നത്. അലുമിനിയത്തില്‍ നിന്ന് കാര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങള്‍ മുറിച്ചെടുക്കുന്നതിനാണ് റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോബോട്ട് തനിയെ പ്രവര്‍ത്തിച്ചത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ടെസ്ല തയ്യാറായിട്ടില്ല.

2021ലും 2022ലും റോബോട്ടുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ഒരു ജീവനക്കാരനു പോലും പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ വീഴ്ച സംഭവിച്ചതാണ് എന്‍ജിനീയറെ ആക്രമിക്കുന്നതില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT