ട്രംപിന്റെ പോസ്റ്റിനു പിറകെ യുദ്ധ ഭീതി Truth Social
World

'കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത'; ട്രംപിന്റെ പോസ്റ്റിനു പിറകെ യുദ്ധ ഭീതി; നീക്കം ഇറാനുമായുള്ള യുദ്ധത്തിലേക്കോ?

ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍, യുഎസ് നേവി അഡ്മിറലിനൊപ്പം 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്നെഴുതിയ തൊപ്പി ധരിച്ച ട്രംപിന്റെ എഐ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : അമരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമോ എന്ന ആശങ്കകള്‍ക്കിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച പോസ്റ്റര്‍ ശ്രദ്ധനേടുന്നു.

കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത എന്ന തലക്കെട്ടോടെയുള്ള പോസ്റ്റര്‍ ഇറാനെതിരായ സൈനിക നീക്കങ്ങളുടെ സൂചനയാണോ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍, യുഎസ് നേവി അഡ്മിറലിനൊപ്പം 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്നെഴുതിയ തൊപ്പി ധരിച്ച ട്രംപിന്റെ ചിത്രവും പശ്ചാത്തലത്തില്‍ ഇറാനിയന്‍ പതാകയുള്ള യുദ്ധക്കപ്പലുകളും ഉള്‍പ്പെടുത്തിയ എഐ ചിത്രമാണുള്ളത്.

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അമേരിക്ക നേരിട്ടുള്ള ആക്രമണത്തിന് നീങ്ങിയേക്കുമെന്ന മുന്നറിയിപ്പുകളും റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. സമാധാന കരാറിലേക്ക് ഇറാന്‍ എത്താത്തപക്ഷം വളരെ മോശം സാഹചര്യം നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാന്റെ ആണവശകതി, ഹോര്‍മുസിന്റെ നിയന്ത്രണം, മിഡില്‍ ഈസ്റ്റിലെ സൈനിക സാന്നിധ്യം എന്നിവയെ ചുറ്റിപ്പറ്റിയാണ് നിലവില്‍ തര്‍ക്കങ്ങളുയരുന്നത്. അമേരിക്കന്‍ പ്രതിരോധ വിഭാഗം പുതിയ സൈനിക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ 'ലൈഫ് സപ്പോര്‍ട്ടിലാണെന്ന' ട്രംപിന്റെ പ്രസ്ഥാവനയും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

'The calm before the storm'; Fear of war behind Trump's post; Is the move heading towards war with Iran?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിദ്ദിഖും ജനീഷും മന്ത്രിസഭയില്‍, വമ്പന്‍ സര്‍പ്രൈസുകള്‍; സതീശന്‍ ലോക്ഭവനിലെത്തി, മന്ത്രിമാരുടെ പട്ടിക കൈമാറി

സിബിഎസിഇയില്‍ ത്രിഭാഷാ പദ്ധതി വരുമ്പോള്‍; മാറ്റങ്ങള്‍ എന്തൊക്കെ, അറിയാം

VD Satheesan Cabinet Live: മന്തിമാരുടെ പട്ടിക കൈമാറി; നാളെ സത്യപ്രതിജ്ഞ

'ചെറിയ റോളായിരുന്നു, വലുത് വേണം'; 'അതിരടി' ചെയ്യാത്തത് എന്തുകൊണ്ടെന്ന് സഞ്ജു; ചിരിപ്പൂരം തീര്‍ത്ത് നന്‍പന്മാര്‍!

'അയ്യർ നിറഞ്ഞാടി'; കോഹ്‌ലിക്കും അർധ സെഞ്ച്വറി, പഞ്ചാബിന് വിജയ ലക്ഷ്യം 223 റൺസ്

SCROLL FOR NEXT