കാറിന്റെ പുറത്തുകയറി നില്‍ക്കുന്ന സിംഹം 
World

താക്കോല്‍ ഊരിയെടുക്കാതെ ഡോര്‍ അടച്ചു; കാറിന്റെ പുറത്തുകയറി സിംഹം- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ രാജാവായാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. സിംഹത്തെ കണ്ട് ഭയന്ന് ഓടുന്ന വന്യമൃഗങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരയെ വേട്ടയാടുന്നതില്‍ പ്രത്യേക കഴിവാണ്  സിംഹത്തിന്. ഇപ്പോള്‍ കാറിന്റെ പുറത്ത് കയറി നില്‍ക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു കാറും ചുറ്റിലും സിംഹങ്ങളും നില്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇതില്‍ ഒരു സിംഹം കാറിന്റെ മുകളിലാണ്. കാറിന്റെ ഉള്ളിലേക്ക് കയറാന്‍ സിംഹം ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറിന്റെ മുകളില്‍ സിംഹം നില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ കാട്ടിലെ രാജാവ് 'ഞാന്‍' ആണ് എന്ന് സിംഹം പ്രഖ്യാപിക്കുന്ന പോലെ തോന്നാം. 

വാഹനത്തിന്റെ താക്കോല്‍ അകത്താണ് എന്ന കാര്യം ഓര്‍ക്കാതെ കാറിന്റെ ഡോര്‍ അടച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സുശാന്ത നന്ദ ട്വീറ്റില്‍ കുറിച്ചത്. ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT