പ്രതീകാത്മത ചിത്രം AI
World

എണ്ണക്കിണറുകള്‍ വൈകാതെ കവിയും, കടലില്‍ സൂക്ഷിക്കാനൊരുങ്ങി ഇറാന്‍; പരിഹാരം നഷയോ?

ഉത്പാദനം നിര്‍ത്തിവെച്ചാല്‍ പ്ലാന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വന്‍ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യുമെന്നതിനാല്‍ അധികമായി ഉത്പാദിപ്പിക്കുന്ന എണ്ണ കടലില്‍തന്നെ സൂക്ഷിക്കാനൊരുങ്ങുകയാണ് ഇറാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധത്തില്‍ കുരുക്കിലായി ഇറാന്‍. ഉപരോധം മൂലം ഇറാനില്‍ ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണ കയറ്റിയയക്കാനാവാതെ കെട്ടിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഇതോടെ എണ്ണക്കിണറുകള്‍ക്ക് കേടുപാടുസംഭവിക്കാതെ എണ്ണസംരക്ഷിക്കാനുള്ള കഠിന പരിശ്രമങ്ങളിലാണ് രാജ്യം.

ഇറാന്റെ പ്രധാന എണ്ണ സംഭരണിയായ ഖാര്‍ഗ് ദ്വീപ് വൈകാതെ അതിന്റെ പരമാവധിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആകെ ഉത്പാദനത്തിന്റെ 90 ശതമാനം സംഭാവനചെയ്യുന്ന ഖാര്‍ഗിന് 30 ബില്യണ്‍ ബാരല്‍ എണ്ണ സംരക്ഷിക്കാനും സാധിക്കും. എന്നാല്‍ കയറ്റുമതി നടക്കാത്തതിനാല്‍ ഈ എണ്ണക്കിണറുകള്‍ വൈകാതെ നിറയുന്ന സാഹചര്യമാണുള്ളത്.

അതേസമയം ഉത്പാദനം നിര്‍ത്തിവെച്ചാല്‍ പ്ലാന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വന്‍ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യും. അതിനാല്‍ അധികമായി ഉത്പാദിപ്പിക്കുന്ന എണ്ണ കടലില്‍തന്നെ സൂക്ഷിക്കാനൊരുങ്ങുകയാണ് ഇറാന്‍.

30 കൊല്ലം പഴക്കമുള്ള നഷ എന്ന ഓയില്‍ ടാങ്കറിലാകും എണ്ണ സൂക്ഷിക്കുക. കാലങ്ങളായി ഉപയോഗശൂന്യമായിരുന്ന നഷയിലേക്കാകും കയറ്റുമതി ചെയ്യാനാകാത്ത എണ്ണ മാറ്റുക. താത്കാലിക പരിഹാരമായി മാത്രമാണ് ഖാര്‍ഗില്‍ ഉത്പാദിപ്പിക്കുന്ന അധിക എണ്ണ ടാങ്കറിലേക്കു മാറ്റുന്നത്. ഏപ്രില്‍ 16 ന് ഖാര്‍ഗിലെ 5 മില്യണ്‍ ബാരലുകള്‍ മൂന്നു ടാങ്കറുകളിലേക്കു മാറ്റിസൂക്ഷിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ മാരിടൈം ട്രാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു.

13 മില്ല്യണ്‍ ബാരല്‍ എണ്ണകൂടിയേ ഇറാനു സംഭരിക്കാനാവൂ എന്നാണ് മാരിടൈം വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തെ പ്രതിദിന ഉദ്പാദനം 1 മില്ല്യണു മുകളിലാണ്. അതിനാല്‍ അടുത്ത 13 ദിവസത്തിനുള്ളില്‍ ഇറാനിലെ മുഴുവന്‍ എണ്ണ സംഭരണികളും കവിഞ്ഞൊഴുകുമെന്നാണ് കരുതപ്പെടുന്നത്. ഇത് ഇറാന് വലിയ സാമ്പത്തിക പ്രതിസന്ധിയാകും വരുത്തിവെക്കുക

The excess oil produced in Kharg will be stored in the oil tanker Nasha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും