എഎഫ്പി ചിത്രം 
World

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഒരാഴ്ചയ്ക്കകം മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ്

പുതിയ തരംഗം ഒന്നോ രണ്ടോ മാസം നീണ്ടുനില്‍ക്കുമെന്നും ഷാങ് വെന്‍ഹോംഗ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: ചൈനയില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയ്ക്കകം ചൈനയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

'ഒരാഴ്ചയ്ക്കുള്ളില്‍ വൈറസ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഷാങ് വെന്‍ഹോംഗ് വ്യക്തമാക്കിയതായി  ഷാങ്ഹായ് സര്‍ക്കാര്‍ പിന്തുണയുള്ള വാര്‍ത്താ മാധ്യമം ദി പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. 

രോഗവ്യാപനം മൂര്‍ധന്യത്തിലെത്തുന്നതോടെ, രോഗം ഗുരുതരമാകുന്നതിന്റെ തോതും വര്‍ധിക്കും. ഇത് ആരോഗ്യസംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കും. പുതിയ തരംഗം ഒന്നോ രണ്ടോ മാസം നീണ്ടുനില്‍ക്കുമെന്നും ഷാങ് വെന്‍ഹോംഗ് പറഞ്ഞു.

കഴിഞ്ഞദിവസം 4000 ഓളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പറയുന്നു. കോവിഡ് മരണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ചുരുക്കിയിരുന്നു.ഇതില്‍ ആരോഗ്യവിദഗ്ധര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. 

അതേസമയം ചൈനയില്‍ ദിനംപ്രതി പത്ത് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് ബാധിക്കുന്നുണ്ടെന്നും അയ്യായിരത്തോളം പേര്‍ മരണപ്പെടുന്നുണ്ടെന്നും പുതിയ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

നിലവിലുള്ള കോവിഡ് തരംഗം തുടര്‍ന്നാല്‍ ജനുവരിയോടെ പ്രതിദിന രോഗികളുടെ എണ്ണം 3.7 ദശലക്ഷത്തോളമാകുമെന്ന്, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷക സ്ഥാപനം എയര്‍ഫിനിറ്റി ലിമിറ്റഡ് വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT